സെന്‍സെക്‌സ് 276 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു
ആഗോള വിപണിയിലെ നേട്ടവും ആഭ്യന്തര നിക്ഷേപകരുടെ വാങ്ങല്‍ താല്പര്യവും ഓഹരി സൂചികകള്‍ക്ക് കരുത്തായി. വ്യാപാര ആഴ്ചയുടെ രണ്ടാം ദിവസവും സൂചികകള്‍ മികച്ച നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 276.50 പോയന്റ് നേട്ടത്തില്‍ 32158.66ലും നിഫ്റ്റി 87 പോയന്റ് ഉയര്‍ന്ന് 10093.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1436 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1151 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി തുടങ്ങിയവ നേട്ടത്തിലും വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, കോള്‍ ഇന്ത്യ, മാരുതി തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
https://www.facebook.com/Malayalivartha