ബിഎസ്ഇയിലെ കമ്പനികളുടെ വിപണി മൂല്യം ഉയര്‍ന്ന് 136 ട്രില്യണിലെത്തി
ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍(ബിഎസ്ഇ)ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം എക്കാലത്തെയും ഉയരത്തിലെത്തി. സെന്‍സെക്‌സ് വീണ്ടും 32,000 കടന്നതോടെയാണ് കമ്പനികളുടെ വിപണിമൂല്യം 135.83 ട്രില്യണായത്.
ചൊവ്വാഴ്ചയിലെ ക്ലോസിങ് പ്രകാരം ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 13,583,958 കോടിയാണ്. തിങ്കളാഴ്ചയിലേതിനേക്കാള്‍ 125,126.92 കോടി കൂടുതലാണിത്. 13,458,831.08 കോടി രൂപയായിരുന്നു തിങ്കളാഴ്ചയിലെ വിപണി മൂല്യം. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് മികച്ച ഉയരം കുറിച്ച് 32,273.67ലാണ് സെന്‍സെക്‌സ് ഇതിനുമുമ്പ് ക്ലോസ് ചെയ്തത്.
സൂചികയിലെ 30 ഓഹരികളില്‍ 25 എണ്ണവും മികച്ച നേട്ടത്തിലാണ്. ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ മികച്ച നേട്ടമുണ്ടാക്കി. റിയാല്‍റ്റി ഓഹരികളാണ് നേട്ടത്തില്‍ മുന്നില്‍. ഹെല്‍ത്ത് കെയര്‍, ഓയില്‍ ആന്റ് ഗ്യാസ്, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളും നേട്ടത്തിലായിരുന്നു. ബിഎസ്ഇയിലെ 1449 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1158 ഓഹരികള്‍ നഷ്ടത്തിലുമാണ്. 151 ഓഹരികളുടെ വിലയ്ക്ക് മാറ്റമില്ല.
https://www.facebook.com/Malayalivartha