നിഫ്റ്റി എക്കാലത്തെയും റെക്കോര്‍ഡ് നേട്ടത്തില്‍
ഓഹരി സൂചികകള്‍ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ മികച്ച നേട്ടത്തില്‍. നിഫ്റ്റി എക്കാലത്തെയും റെക്കോര്‍ഡ് തകര്‍ത്ത് 10,150ന് മുകളിലെത്തി. സെന്‍സെക്‌സ് 151.15 പോയന്റ് നേട്ടത്തില്‍ 32423.76ലും നിഫ്റ്റി 67.70 പോയന്റ് ഉയര്‍ന്ന് 10153.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1515 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1109 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വേദാന്ത, കോള്‍ ഇന്ത്യ, സിപ്ല, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഡോ. റെഡ്ഡീസ് ലാബ്, വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ്, മാരുതി, ഹിന്‍ഡാല്‍കോ തുടങ്ങിയവ നേട്ടത്തിലായിരുന്നു.
ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ഐടിസി, സണ്‍ ഫാര്‍മ, എസ്ബിഐ, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
https://www.facebook.com/Malayalivartha