റെക്കോര്‍ഡ് നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് ഓഹരി വിപണി
റെക്കോര്‍ഡ് നേട്ടത്തിലാണ് നിഫ്റ്റി വ്യാപാരം ആരംഭിച്ചതെങ്കിലും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 21.39 പോയന്റ് താഴ്ന്ന് 32402.37ലും നിഫ്റ്റി 4.05 പോയന്റ് നഷ്ടത്തില്‍ 10149.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം മിഡ്ക്യാപുകള്ക്ക് നേട്ടത്തിന്റെ ദിവസമായിരുന്നു. ഫാര്‍മ, പൊതുമേഖല ബാങ്കുകള്‍ എന്നിവ ഒഴികെയുള്ള വിഭാഗങ്ങളും നേട്ടത്തിലായിരുന്നു.
ടാറ്റ മോട്ടോഴ്സ്, ഐഒസി, എന്‍ടിപിസി, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, സിപ്ല, ഒഎന്‍ജിസി, ഇന്‍ഫോസിസ്, ഐടിസി തുടങ്ങിയവ നേട്ടത്തിലും കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്സി, സണ്‍ ഫാര്‍മ, എല്‍ആന്റ്ടി, എസ്ബിഐ, റിലയന്‍സ്, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha