ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു
ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 30.47 പോയന്റ് നഷ്ടത്തില്‍ 32370.04ലും നിഫ്റ്റി 19.25 പോയന്റ് താഴ്ന്ന് 10121.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്‌ഇയിലെ 1557 കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലും 993 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ലുപിന്‍, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്‌ഡിഎഫ്സി, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, ഹിന്‍ഡാല്‍കോ തുടങ്ങിയവ നേട്ടത്തിലായിരുന്നു.
എച്ച്‌സിഎല്‍ ടെക്, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഐടിസി, റിലയന്‍സ്, എല്‍ആന്റ്ടി, എസ്ബിഐ, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, എച്ച്‌ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
https://www.facebook.com/Malayalivartha