ഓഹരി വിപണിയിൽ കനത്ത നഷ്ടത്തോടെ തുടക്കം
ആഴ്ചയുടെ അവസാനം ഓഹരി സൂചികകളില്‍ കനത്ത നഷ്ടം. സെന്‍സെക്‌സില്‍ 222 പോയന്റ് നഷ്ടത്തോടെ 32,147ലും നിഫ്റ്റി 83 പോയന്റ് താഴ്ന്ന് 10,038ലുമാണ് വ്യാപാരം നടക്കുന്നത്. ഓട്ടോ, എഫ്എംസിജി, ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലാണ്.
എച്ച്‌സിഎല്‍ ടെക്, സണ്‍ ഫാര്‍മ, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, ലുപിന്‍, സിപ്ല, മാരുതി സുസുകി തുടങ്ങിയവ നേട്ടത്തിലും ഹിന്‍ഡാല്‍കോ, വേദാന്ത, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്, റിലയന്‍സ്, എല്‍ആന്റ്ടി, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, ഒഎന്‍ജിസി തുടങ്ങിയവ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha