ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച
സമ്പദ്‌വ്യവസ്ഥയെ കരകയറ്റുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 50,000 കോടിയുടെ പാക്കേജ് പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ട് ഓഹരി വിപണികളെ പ്രതികൂലമായി ബാധിച്ചു . ഇതിനൊടൊപ്പം ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള പ്രശ്‌നങ്ങളും വിപണിക്ക് തിരിച്ചടിയായി. പൊതുവില്‍ വളര്‍ച്ച നിരക്ക് 5.7 ശതമാനത്തിലേക്ക് താഴ്ന്നതോടെ ഓഹരി വിപണികള്‍ കടുത്ത സമര്‍ദ്ദത്തിലായിരുന്നു.
സെന്‍സെക്‌സ് 450 പോയന്റ് നഷ്ടത്തില്‍ 31922.44ലും നിഫ്റ്റി 157.50 പോയന്റ് താഴ്ന്ന് 9964.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡ് ക്യാപ് ഓഹരികളും മെറ്റല്‍ സ്‌റ്റോക്കുകളും മൂന്ന് മുതല്‍ നാലു ശതമാനം വരെ നഷ്ടംനേരിട്ടു. ഐടി ഓഹരികളാണ് നഷ്ടത്തില്‍നിന്ന് കുറച്ചെങ്കിലും രക്ഷപ്പെട്ടത്.
എച്ച്‌സിഎല്‍ ടെക്, വിപ്രോ, ഭാരതി ഇന്‍ഫ്രടെല്‍ തുടങ്ങിയവ നേട്ടത്തിലും ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, വേദാന്ത, എല്‍ആന്റ്ടി, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ, ലുപിന്‍, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യവും ആറ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.സാമ്പത്തിക പാക്കേജ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുമ്പോള്‍ മാത്രമേ ഓഹരി വിപണിയിലും അത് പ്രതിഫലിക്കൂ.
https://www.facebook.com/Malayalivartha