ബജറ്റ് പ്രതീക്ഷയില്‍ ഓഹരി
നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ സാമ്പത്തിക പരിഷ്‌കരണനടപടികള്‍ക്ക് പ്രാമുഖ്യമുണ്ടാവുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണി തിങ്കളാഴ്‌ച മുന്നേറി. ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില താഴുന്നതും. ഇന്ത്യന്‍ ഓഹരി വിപണിക്ക് ആശ്വാസമേകി, മുബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 313.86 പോയന്റ് ഉയര്‍ന്ന് 25,413.78 - ല്‍ അവസാനിച്ചു. ജൂണ്‍ 17 ന് ശേഷമുളള ഏറ്റവും ഉയര്‍ന്ന ക്ലോസിങ്ങാണിത്. ജൂണ്‍ 30 ന് അവസാനിച്ച ത്രൈമാസത്തില്‍ സെന്‍സെക്‌സ് 3,027.51 പോയിന്റാണ് ഉയര്‍ന്നത് - 13.5 ശതമാനം വര്‍ദ്ധന. 2009 സപ്‌തംബര്‍ പദത്തില്‍ 18 ശതമാനം മുന്നേറിയ ശേഷം ആദ്യമായാണ് ഇത്ര വലിയൊരു ത്രൈമാസ കുതിപ്പ് വിപണിയിലുണ്ടാകുന്നത്.
കേന്ദ്രത്തില മോദിയുടെ നേതൃത്വത്തിലുള്ള ശക്തമായ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ ഫലമയി വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വന്‍തോതില്‍ പണമൊഴുക്കിയതാണ് വിപണി മുന്നേറ്റത്തിന് കാരണം. ജൂണില്‍ മാത്രം 1,196 പോയിന്റ് വര്‍ദ്ധിച്ചു. തിങ്കളാഴ്‌ചത്തെ മുന്നേറ്റത്തിന് ഊര്‍ജം, മൂലധന സാമഗ്രി, ഫാര്‍മ, ബാങ്കിങ് മേഖലകളിലെ ഓഹരികള്‍ നേതൃത്വം നല്‍കി. ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റി 102,55 പോയിന്റ് വര്‍ദ്ധിച്ച് 7,611.35 - ലെത്തി. സണ്‍ ഫാര്‍മ, ടാറ്റാ പവര്‍, ഒ.എന്‍.ജി.സി., ഐ.സി.ഐ.സി.ഐ.ബാങ്ക്, ഡോ.റെഡ്ഡീസ് എന്നിവ മികച്ച മുന്നേറ്റം കാഴ്‌ചവെച്ചു.
https://www.facebook.com/Malayalivartha