ഹോണ്ട സിഡി 110 സിസി ഡ്രീം വിപണിയില്‍
ഹോണ്ട ഡ്രീം പരമ്പരയില്‍ പുതിയ ബൈക്ക് വിപണിയിലിറക്കി. സിഡി 110 ഡ്രീം ഉപയോക്താക്കള്‍ക്ക് ഏറ്റവും സ്വീകാര്യമായ ബൈക്കായിരിക്കുമെന്നു കമ്പനി പറയുന്നു. 100-110 സിസി ബൈക്കുകള്‍ പ്രതിവര്‍ഷം 70 ലക്ഷം യൂണിറ്റ് ഇന്ത്യയില്‍ വില്‍ക്കുന്നു. 41,100 രൂപയാണു ഡല്‍ഹി എക്സ്ഷോറൂം വില. ഡ്രീം പരമ്പരയില്‍ ഹോണ്ട യുടെ മൂന്നാമത്തെ ബൈക്ക് വേര്‍ഷനാണിത്.
ഹോണ്ട യുടെ ഇക്കോ ടെക്നോളജിയിലുള്ള ബൈക്കിന് 74 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം. 8.25 ബി എച്ച്പി, 8.63 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്ക്. മനോഹരമായ ഗ്രാഫിക്സ്, എക്സോസ്റ്റ്, സിഗ്ച്ചേര് സില്‍വര്‍ എന്ജിന്, സില്‍വര്‍ ടോണ്‍ അലോയ് വീലുകള്‍, മീറ്റര്‍ കണ്‍സോള്‍, ടെയ്ല് ലൈറ്റ് തുടങ്ങിയവ വാഹനത്തിനു ചാരുത പകരുന്ന രീതിയിലുള്ളതാണ്. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത ബൈക്കിന് 179 മില്ലിമീറ്റര്‍ തറനിരപ്പില്‍ നിന്ന് ഉയരമുണ്ട്.
https://www.facebook.com/Malayalivartha