കൊച്ചിയിലെ സിയാല്‍ എക്‌സിബിഷന്‍ സെന്ററില്‍ പരമ്പരാഗത ആഭരണമേള
സ്വര്‍ണ്ണത്തില്‍ നെയ്‌തെടുത്ത ഫിലിഗ്രീ ആഭരണങ്ങളും, ടെമ്പിള്‍ ആന്റിക് ജ്വല്ലറികളും സിയാല്‍ എക്‌സിബിഷന്‍ സെന്ററില്‍ ആരംഭിച്ച ഗോള്‍ഡ് ആന്റ് ജ്വല്ലറി മേളയിലെ മായക്കാഴ്ചകളാകുന്നു. പരമ്പരാഗത ദക്ഷിണേന്ത്യന്‍ നാഗ ആഭരണങ്ങള്‍, ചെട്ടിനാട് ആഭരണങ്ങള്‍, വാംഗി ആഭരണങ്ങള്‍, കൈത്തള, തോള്‍വള എന്നിവ, തമിഴ്‌നാട്ടിന്റെ പതക്ക മുത്തുമാലകള്‍, അരപ്പട്ടകള്‍, ഒടിയാണങ്ങള്‍, നടരാജ നെക്ലേസുകള്‍, ചോക്കറുകള്‍ എന്നിവക്കായി നിരവധി സ്റ്റാളുകളുണ്ട്.
വിക്ടോറിയന്‍ ഡിസൈനുകള്‍ക്കും ഡയമണ്ട് ജ്വല്ലറികള്‍ക്കുമായി ഒരുക്കിയിട്ടുള്ള നൂറോളം സ്റ്റാളുകളും വ്യാപാര മേളയിലുണ്ട്. സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളും, വെള്ളി പാത്രങ്ങളും ചെപ്പുകളുമായി ഒറീസ്സയും കല്‍ക്കട്ടയുമാണ് ഫിലിഗ്രീ നെയ്ത്തിന്റെ പ്രഭാവകേന്ദ്രങ്ങള്‍. ഉത്തരേന്ത്യന്‍ ആന്റിക് ആഭരണങ്ങളുടെ നീണ്ട നിരതന്നെ ഇവിടെയുണ്ട്. രാജസ്ഥാന്റെയും ഗുജറാത്തിന്റെയും അഭിമാനമായ തേവ, ഗുജറാത്തിലെ കച്ചില്‍ നിന്നുള്ള പാച്ചികം, വാരണാസിയുടെയും ഹൈദരാബാദിന്റെയും മ്രീനാകാരി, രാജസ്ഥാനി, ഗുജറാത്തി കൊട്ടാര ഡിസൈനുകളായ കുന്ദന്‍കാരി എന്നിവ പ്രദര്‍ശനത്തിനുണ്ട്.
https://www.facebook.com/Malayalivartha