തെരഞ്ഞെടുപ്പ് ഫലം: ഓഹരി വിപണിയില്‍ വന്‍തകര്‍ച്ച
എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഗുജറാത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ചവച്ചതോടെ ഓഹരി വിപണി കൂപ്പു കുത്തി.
വ്യാപാരാരംഭത്തില്‍ തന്നെ സെന്‍സെക്സ് 850 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 184 പോയിന്റും ഇടിഞ്ഞു. രൂപയുടെ മൂല്യത്തിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബിജെപി മുന്നിലായിരുന്നെങ്കില്‍ ക്രമേണ കോണ്‍ഗ്രസ് തിരിച്ചുവരുകയായിരുന്നു. ഈ തരംഗമാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്.
https://www.facebook.com/Malayalivartha