ജിഎസ്ടിയെ തുടര്‍ന്നുണ്ടായ വിലക്കയറ്റം ക്രിസ്മസ് വിപണി പൊള്ളുന്നു
ജി.എസ്.ടിയെ തുടര്‍ന്നുണ്ടായ വിലക്കയറ്റം ക്രിസ്മസ് വിപണി പൊള്ളുന്നു. ക്രിസ്മസ് ആഘോഷക്കാലത്തെ അവിഭാജ്യ ഘടകമായ കേക്കുകള്‍ക്കും മറ്റ് ബേക്കറി ഉത്പന്നങ്ങള്‍ക്കും ജി.എസ്.ടി മൂലം വില കുത്തനെ കൂടിയിട്ടുണ്ട്. കേക്ക് വിലയിലുണ്ടായ വര്‍ദ്ധന 25 ശതമാനമാണ്. കേക്കിന്റെ നിര്‍മ്മാണ ഘടകങ്ങളായ വിദേശമദ്യം, പഞ്ചസാര, നെയ്യ്, മൈദ, സുഗന്ധദ്രവ്യം എന്നിവയുടെ വിലവര്‍ദ്ധനയും തിരിച്ചടിയാണ്.
കഴിഞ്ഞ ക്രിസ്മസ് കാലത്ത് നോട്ട് നിരോധനമാണ് വലച്ചതെങ്കില്‍ ഇക്കുറി ജി.എസ്.ടിയാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നതെന്ന് വ്യാപാരികളും ഉപഭോക്താക്കളും പറയുന്നു. കഴിഞ്ഞവര്‍ഷം 200 രൂപയ്ക്കടുത്ത് വിലയുണ്ടായിരുന്ന മാര്‍ബിള്‍ കേക്ക് 800 ഗ്രാമിന് ഇക്കുറി വില 280 രൂപ മുതലാണ്. ബനാന, കാരറ്റ്, പ്‌ളെയിന്‍ ചോക്ലേറ്റ്, റിച്ച് ഫ്രൂട്ട് കേക്കുകള്‍ക്ക് വില കിലോയ്ക്ക് 300 380 രൂപയിലെത്തി. ഏറെ ഡിമാന്‍ഡുള്ള കാരറ്റ്, പേസ്ട്രീ കേക്കുകള്‍ക്കും വില ഉയര്‍ന്നു.
വൈറ്റ് ഫോറസ്റ്റ്, ബ്ലാക്ക് ഫോറസ്റ്റ്, ഡാര്‍ക്ക് ചോക്ലേറ്റ്, ബട്ടര്‍ സ്‌കോച്ച് എന്നിവയ്ക്ക് വില കൂടിയെങ്കിലും ഡിമാന്‍ഡില്‍ ഇടിവുണ്ടായിട്ടില്ല. ബ്ലാക്ക്, വൈറ്റ് ഫോറസ്റ്റിന് 400 550 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഫ്രീസറില്‍ സൂക്ഷിക്കുന്ന ഐസ്‌ക്രീം കേക്കുകളും വിപണിയിലുണ്ട്. 500 മുതല്‍ 900 രൂപ വരെയാണ് ഇവയുടെ വില.
https://www.facebook.com/Malayalivartha