ഐസര്‍ പുതിയ പ്രെഡേറ്റര്‍ ലാപ്‌ടോപ് അവതരിപ്പിച്ചു
ഐസര്‍ അവരുടെ പുതിയ പ്രെഡേറ്റര്‍ ലാപ്‌ടോപ് അവതരിപ്പിച്ചു. ഗെയിമിങ്ങ് താല്‍പര്യമുള്ളവരെ ലക്ഷ്യം വെച്ചുള്ള ലാപിന്റെ മുഴുവന്‍ പേര്‌പ്രെഡേറ്റര്‍ 21എക്‌സ് എന്നാണ്. ഗെയിമിങ് ലോകത്തുള്ളവര്‍ക്കായി നിര്‍മിക്കുന്ന പ്രെഡേറ്ററിന്റെ വില കേട്ടാല്‍ ചിലപ്പോള്‍ ഞെട്ടിയേക്കാം. 6,99,999 രൂപയാണ് കൊടുക്കേണ്ടി വരിക.
2016ലായിരുന്നു പ്രെഡേറ്റര്‍ ബെര്‍ലിനില്‍ നടന്ന ഐ.എഫ്.എയില്‍ ഐസര്‍ ലോഞ്ച് ചെയ്തത്. ഡിസംബര്‍ 18 മുതല്‍ ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും താല്‍പര്യമുള്ളവര്‍ക്ക് വാങ്ങാം. പതിവ് പോലെ അമേരിക്കയെ അപേക്ഷിച്ച് ലാപിന് ഇന്ത്യയില്‍ വില കൂടുതലാണ്. അവിടെ 8999 ഡോളര്‍ നല്‍കിയാല്‍ മതി. (57700 രൂപ);
വാങ്ങിക്കുന്നവര്‍ക്ക് ലാപിന്റെ കൂടെ ഒരു കസ്റ്റം ഹാര്‍ഡ് ഷെല്‍ കാരിയിങ് കൈസ് കൂടി നല്‍കുമെന്ന് ഐസര്‍ പറയുന്നു. വിലയ്ക്കനുസരിച്ചുള്ള ഗുണവും ഐസര്‍ പ്രെഡേറ്ററിന് നല്‍കിയിട്ടുണ്ട്. മനോഹരമായ വളഞ്ഞ 21 ഇഞ്ച് ഫുള്‍ എച്ച് ഡി അള്‍ട്രാ വൈഡ് ഡിസ്‌പ്ലേയാണ് ലാപ്‌ടോപിന്റെ ഏറ്റവും വലിയ പ്രത്യേകത. ജി സിന്‍സ് സപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. 21:9 ആസ്പക്ട് റേഷ്യോയോടുകൂടിയ ഡിസ്‌പ്ലേക്ക് 2560*1080 പിക്‌സല്‍ വ്യക്തതയുണ്ട്. ഏഴാം ജനറേഷനിലുള്ള ഇന്റല്‍ കോര്‍ ഐ 7 പ്രൊസസറാണ് ഗെയിമിങ്ങ് ലാപ്‌ടോപിന് നല്‍കിയിരിക്കുന്നത്. രണ്ട് എന്‍വിഡിയ ജിഫോഴ്‌സ് ജി.ടി.എക്‌സ് 1080 ;ഗ്രാഫിക്‌സ് കാര്‍ഡുകള്‍ ഗെയിമിങ്ങിന് കൂടുതല്‍ മിഴിവേകും.
64 ജിബി ഡി.ഡി.ആര്‍4-2400 റാമാണ് പ്രെഡേറ്ററിന്. കൂടെ നാല് 512 ജി.ബി സോളിഡ് സ്‌റ്റേറ്റ് െ്രെഡവുകളും നല്‍കിയിട്ടുണ്ട്. ഒരു ടി.ബി ഹാര്‍ഡ് െ്രെഡവും കരുത്ത് പകരും. പ്രെഡേറ്ററിന്റെ മറ്റൊരു പ്രത്യേകതയായി കമ്പനി അവകാശപ്പെടുന്നതാണ് അതിന്റെ യു.എസ്.ബി ടൈപ്പ് സിയില്‍ ഉള്ള തണ്ടര്‍ബോള്‍ട്ട് 3 സിസ്റ്റമാണ്, ഇതിന്റെ മികച്ച ഡബിള്‍ ഷോട്ട് പ്രോ ടെക്‌നോളജി നെറ്റ്‌വര്‍ക് കണക്ഷന്‍ ;കൂടുതല്‍ മികവുറ്റതും വേഗതയേറിയതുമാക്കുമത്രെ.
വിന്‍ഡോസ് 10 ഓപറേറ്റിങ് സിസ്റ്റമാണ് പ്രെഡേറ്ററിന്. മുന്‍കാമറയിലൂടെ വിന്‍ഡോസ് ഹലോ സപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. ലാപ് ടോപിന് 8.5 കിലോഗ്രാം ഭാരമുണ്ട്. പ്രെഡേറ്ററിനെകൂളായി സൂക്ഷിക്കാന്‍ അഞ്ച് ഫാനുകളാണ് ഐസര്‍ നല്‍കിയത്. അതില്‍ മൂന്നെണ്ണം ഏറോ ബ്ലേഡുകള്‍ അടങ്ങിയതാണ്. ഒമ്പത് കൂളിങ്ങ് പൈപ്പുകളും ഐസറിന്റെ ഡസ്റ്റ് ഡിഫന്‍ഡറും കൂള്‍ബൂസ്റ്റ് ആപ്പുകളുമൊക്കെയാവുമ്പോള്‍ എത്ര നേരം ഗെയിം കളിച്ചാലും ചില്‍ഡ് ആയിരിക്കും നമ്മുടെ പ്രെഡേറ്റര്‍ 21എക്‌സ്.
ആകര്‍ഷകമായ ചെറി എം.എക്‌സ് ബ്രൗണ്‍ കീകളോടുകൂടിയ ഫീള്‍ സൈസുള്ള മെക്കാനിക്കല്‍ ബാക്ക്‌ലിറ്റ് കീബോര്‍ഡും കണ്‍വേര്‍ട്ട് ചെയ്യാന്‍ കഴിയുന്ന ടച്ച്പാഡും പ്രെഡേറ്ററിനുണ്ട്. രണ്ട് യു.എസ്.ബി 2 പോര്‍ട്ടുകള്‍, 2 യു.എസ്.ബി 3, പോര്‍ട്ടുകള്‍ ഒരു എച്ച.ഡി.എം.ഐ പോര്‍ട്ട്, ഒരു എസ് ഡി കാര്‍ഡ് റീഡര്‍, ഒരു യു.എസ്.ബി ടൈപ് സി തണ്ടര്‍ബോള്‍ട്ട് 3 പോര്‍ട്ടും ഗെയിമിങ്ങ് ലാപിനുണ്ട്. ആറ് സ്റ്റീരിയോ സ്പീക്കറുകള്‍ അതില്‍ നാലെണ്ണം റെഗുലറും രണ്ടെണ്ണം സബ്‌വൂഫറും ആയിരിക്കും
https://www.facebook.com/Malayalivartha