ഇരുചക്ര വാഹന വിപണിയില്‍ ഹോണ്ടയ്ക്ക് വന്‍ നേട്ടം
ഇരുചക്ര വാഹന വിപണിയില്‍ ഹോണ്ടയ്ക്ക് വന്‍ നേട്ടം. രാജ്യത്തെ ഇരുചക്ര വാഹന വിപണിയുടെ പകുതിയിലധികവും സ്വന്തമാക്കി ഹോണ്ട ഒന്നാം സ്ഥാനം കരസ്ഥമാക്കി. 15 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഇരുചക്ര വാഹന വിപണിയില്‍(രാജ്യത്തെ ആകെ ഇരുചക്ര വാഹനങ്ങളുടെ 52 ശതമാനം)ഹോണ്ട തന്നെയാണ് ഒന്നാം സ്ഥാനത്ത്.
മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം, കര്‍ണാടക, പഞ്ചാബ്, ഡല്‍ഹി, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ചണ്ഡീഗഢ്, ഉത്തരാഖണ്ഡ്, മണിപ്പുര്‍, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ 17 ഇടങ്ങളിലും ഒന്നാം സ്ഥാനം ഹോണ്ടക്ക് തന്നെ.
https://www.facebook.com/Malayalivartha