വിപണിയില്‍ കേരോല്‍പന്നങ്ങളുടെ വിലക്കയറ്റം : വെളിച്ചെണ്ണവില റെക്കോഡില്‍
കഴിഞ്ഞവാരം വിപണിയില്‍ കേരോല്‍പന്നങ്ങളുടെ വിലക്കയറ്റം. വെളിച്ചെണ്ണ, കൊപ്ര, കുരുമുളക്, ചുക്ക്, മഞ്ഞള്‍, അടക്ക, വറ്റല്‍മുളക് വിലയില്‍ മാറ്റമില്ല. സ്വര്‍ണത്തിനു വിലകൂടി. കയറ്റുമതി ഡിമാന്റ് കുറഞ്ഞതോടെ തേയിലയ്‌ക്കു വിലകുറഞ്ഞാണു കൊച്ചിയില്‍ ലേലം നടന്നത്. ഉല്‍പാദനം കുറഞ്ഞതോടെ വെളിച്ചെണ്ണ, കൊപ്ര വില കുതിച്ചുകയറി. വെളിച്ചെണ്ണ ക്വിന്റലിന് 700 രൂപയും കൊപ്ര ക്വിന്റലിന് 5001 രൂപയുമാണു കഴിഞ്ഞ ആഴ്‌ച വിലകൂടിയത്.
വെളിച്ചെണ്ണയുടെ മൊത്ത വ്യാപാരം കൊച്ചിയിലെ ജൂതത്തെരുവിലുള്ള കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനാണ് നടത്തുന്നത്. ഒരുതുള്ളി വെളിച്ചെണ്ണപോലും വില്‍ക്കാതെയാണ് അസോസിയേഷന്‍ നിരക്കു പുറത്തിറക്കുന്നത്. തമിഴ്‌നാട്ടിലും കേരളത്തിലും നാളികേരത്തിന്റെ ദൗര്‍ലഭ്യം വന്നതോടെയാണ് വില കൂടിയതെന്ന് കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ് അസോസിയേഷന്‍ അംഗം പറഞ്ഞു. വില വീണ്ടും കൂടാനാണു സാധ്യത. കൊച്ചിയില്‍ വാരാന്ത്യം വെളിച്ചെണ്ണ ക്വിന്റലിന് 16000രൂപ.
https://www.facebook.com/Malayalivartha