കണ്‍സ്യൂമര്‍ഫെഡ് ഓണം വിപണികള്‍ : ഉദ്ഘാടനം ആഗസ്ത് ആറിന്
കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണ ഓണം വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്ത് ആറിന് വൈകുന്നേരം നാലിന് എല്‍.എം.എസ്. കോമ്പൗണ്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും.
ആഗസ്ത് ഏഴ് മുതല്‍ സപ്തംബര്‍ ആറുവരെയാണ് ഓണം വിപണന മേള. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ 50 ശതമാനം വരെ വിലകുറച്ച് വില്‍ക്കും.
ഒരു കുടുംബത്തിന് ഒരാഴ്ചത്തേക്ക് പച്ചരി രണ്ട് കിലോയും മറ്റ് അരി ഇനങ്ങളില്‍ ഏതെങ്കിലും ഒന്ന് ആറ് കിലോയും നല്‍കും. പഞ്ചസാര, കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക് എന്നിവ ഓരോ കിലോ വീതവും വെളിച്ചെണ്ണ ഒരു ലിറ്ററും ചെറുപയര്‍, ഉഴുന്ന്, മല്ലി എന്നിവ അര കിലോഗ്രാം വീതവും നല്‍കും. റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് കൂടുതല്‍ അംഗങ്ങള്‍ ഉള്ള വലിയ കുടുംബങ്ങള്‍ക്ക് ആനുപാതികമായ അളവില്‍ സാധനങ്ങള്‍ കൂട്ടി നല്‍കും.
https://www.facebook.com/Malayalivartha