കേരളത്തില്‍ ആദ്യമായി കാര്‍ ബൂട്ട് വില്‍പ്പന വരുന്നു
ആഗോളതലത്തില്‍ സ്വദേശി, ചെറുകിട,ഓര്‍ഗാനിക് ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഫ്‌ളോട്ടിംഗ് മാര്‍ക്കറ്റ് ആശയത്തിന് വര്‍ദ്ധിച്ചു വരുന്ന സ്വീകാര്യതയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കേരളത്തില്‍ ആദ്യമായി കാര്‍ ബൂട്ട് വില്‍പ്പന അവതരിപ്പിക്കുന്നു.
തൃശൂര്‍ പറവട്ടണി ഗ്രൗണ്ടില്‍ ജനുവരി 12,13,14 തീയതികളിലായി നടക്കുന്ന സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് കാര്‍ ബൂട്ട് സെയില്‍ നടക്കുന്നത്. ആവര്‍ത്തന വിരസമായ വിപണന ആശയങ്ങളില്‍ നിന്നും വ്യത്യസ്തമായ നൂതന രീതിയാണ് ഈ കാര്‍ ബൂട്ട് സെയിലിലൂടെ അവതരിപ്പിക്കുന്നത്. എക്‌സിബിഷന്‍ നടക്കുന്ന സ്ഥലത്ത് ഒരു കാര്‍ ബൂട്ട് സ്‌പേസ് വാടകയ്ക്കുയെടുത്ത് അവിടെ നിങ്ങളുടെ കാറില്‍ തന്നെ വില്‍പ്പനയ്ക്കുള്ള വസ്തുക്കള്‍ വയ്ക്കാവുന്നതാണ്. ഇത്തരത്തില്‍ ബ്രാന്‍ഡിംഗിന് മികച്ച അവസരവും, തല്‍ക്ഷണ വില്‍പന മൂല്യവും, ഉറപ്പു വരുത്തി കലാസ്വാദ
നവും ഷോപ്പിംഗും ഉള്‍പ്പെടെ ഭക്ഷണം കഴിക്കാനുമുള്ള സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍ സാധ്യമാകുന്നു എന്നതാണ് കാര്‍ ബൂട്ട് സെയിലിന്റെ മറ്റൊരു സവിശേഷത.
എക്‌സിബിഷനും സെയിലിനും പുറമേ വിവിധ തരം സാംസ്‌കാരികസാമൂഹിക പരിപാടികളും നടക്കും. ഇത് സ്‌പോണ്‍സര്‍മാര്‍ക്കും കച്ചവടക്കാര്‍ക്കും ഒരു നല്ല വിപണന വേദികൂടിയാണ്. 8216;എനിതിങ് അഡര്‍ യുവര്‍ കാര്‍ ബൂട്ട് ഹാസ് എ െ്രെപസ് എന്ന ടാഗ് ലൈനോട് കൂടിയാണ് കാര്‍ ബൂട്ട് സെയില്‍ ഒരുങ്ങിയിരിക്കുന്നത്. ചെറിയ ജിഗ്‌സും തല്‍സമയ സംഗീത പരിപാടികളും ക്യാംഫെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീയേറ്റര്‍ വിഭാഗത്തില്‍ വിവിധ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നാടകങ്ങളും നൃത്തപരിപാടികളും കൂടാതെ വിനോദവും മത്സരങ്ങളും വിഭാഗത്തില്‍ ശരീര, സൗന്ദര്യ മത്സരങ്ങളും ഗെയിംഷോയുമാണ്ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആര്‍ട്ട് ഫോട്ടോഗ്രഫി, മയക്കുമരുന്ന ബോധവല്‍ക്കരണ പ്രചാരണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ക്യാമ്പെയ്‌നുകളും നടക്കും.കാര്‍ ബൂട്ട് സെയിലേക്കു വരുന്ന ഉപഭോക്താക്കള്‍ക്ക് ലക്കിഡ്രോ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. എല്ലാ ദിവസവും വൈവിധ്യമാര്‍ന്ന സമ്മാനങ്ങളും കൂടാതെ അവസാന ദിനത്തില്‍ ബമ്പര്‍ സമ്മാനവും സ്‌പോണ്‍സര്‍മാര്‍ നല്‍ക്കുന്നതാണ്.
60 കാര്‍ ബൂട്ട് സ്‌പെയ്‌സുകളും, 100 ചതുരശ്ര അടിയിലുളള 90 സ്റ്റാളുകളും, ഓഡിയോ പരസ്യ പ്രമോഷനുകളും ബ്രാന്‍ഡിംഗ് പ്രദര്‍ശനശാലയിലുണ്ട്. 5000ത്തില്‍ അധികം ആളുകളെ പ്രതീക്ഷിക്കുന്ന കാര്‍ ബൂട്ട് സെയിലില്‍ ബ്രാന്‍ഡിംഗ് സ്ഥലത്തിന് കൂടുതല്‍ വിശാലമായ സ്‌പേയ്‌സ്, ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ പ്രൊമോഷന്‍, മീഡിയ പ്രൊമോഷന്‍, വീഡീയോ പ്രൊമോഷന്‍, പ്രാദേശിക ടെലിവിഷന്‍ ചാനല്‍ കവറേജ് എന്നിവയ്ക്കുള്ള സൗകര്യങ്ങളും ലഭ്യമാണ്.
ഡിഫൈന്‍ മാര്‍ക്കറ്റിംഗിന്റെ നേതൃത്വത്തില്‍ പരബ്രഹ്മ പ്രോഡക്ഷന്‍സ്, ക്യൂറേറ്റേഴ്‌സ്, ഇമാജിനേഷന്‍ ഇവന്‍സ്, കോര്‍ മീഡീയ, ബ്രിഡ്ജ് അറ്റ് കോകോബച്ച് തുടങ്ങിയവരുടെ സംയുക്താഭിമുഖ്യത്തിലാണ് കാര്‍ ബൂട്ട് സെയില്‍ നടത്തുന്നത്.
https://www.facebook.com/Malayalivartha