യമഹ മോട്ടോര്‍ ഇന്ത്യ 23,897 ബൈക്കുകള്‍ തിരിച്ചുവിളിച്ചു
യമഹ മോട്ടോര്‍ ഇന്ത്യ 23,897 ബൈക്കുകള്‍ തിരിച്ചുവിളിച്ചു. എഫ്‌സഡ് 25, ഫേസര്‍ 25 എന്നീ മോഡലുകളില്‍ 2017 ജനുവരി മുതല്‍ നിര്‍മിച്ച വാഹനങ്ങളുടെ ഹെഡ് കവര്‍ ബോള്‍ട്ട് അയയുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് തിരിച്ചുവിളിച്ചത്. ഇതില്‍ എഫ്‌സഡ് 25ന്റെ 21,640 ബൈക്കുകളും ഫേസര്‍ 25ന്റെ 2,257 ബൈക്കുകളും ഉള്‍പ്പെടും.
യമഹയുടെ എല്ലാ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ സൗജന്യമായി തകരാര്‍ പരിഹരിച്ചു നല്കുമെന്നും വാഹനയുടമകളെ ഡീലര്‍മാര്‍ അറിയിക്കുമെന്നും യമഹ മോട്ടോര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha