റെക്കോഡ് നേട്ടത്തിൽ ഓഹരി സൂചികകള്‍ വൻ കുതിപ്പിലേയ്ക്ക്...
ഓഹരി സൂചികകള്‍ റെക്കോഡ് നേട്ടത്തിൽ കുതിക്കുകയാണ്. പുതുവര്‍ഷ ദിനത്തില്‍ തുടങ്ങിയ തിരുത്തല്‍ മറികടന്ന് വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ ഓഹരി സൂചികകള്‍ റെക്കോഡ് നേട്ടത്തിന് അടുത്തെത്തിയിരുന്നു. നിഫ്റ്റി 10,600 പോയന്റ് കടന്നു കഴിഞ്ഞു. ആദ്യമായാണ് നിഫ്റ്റി ഈ പോയിന്റ് മറികടക്കുന്നത്.
സെന്‍സെക്സ് 163.36 പോയന്റ് നേട്ടത്തില്‍ 34,317ലും നിഫ്റ്റി 46.90 പോയന്റ് ഉയര്‍ന്ന് 10,605ലുമാണ് വ്യാപാരം ആരംഭിച്ചത്. വാള്‍സ്റ്റ്രീറ്റ് സൂചികയിലെ നേട്ടം രാജ്യത്തെയും ഏഷ്യയിലെയും വിപണികളില്‍ പ്രതിഫലിച്ചു. ജപ്പാന്റെ നിക്കി 0.9ശതമാനവും ചൈനയിലെ ഷാങ്ഹായ് കോംപോസിറ്റ് 0.35 ശതമാനവും ദക്ഷിണ കൊറിയിയിലെ കോസ്പി 0.66 ശതമാനവും നേട്ടമുണ്ടാക്കി.
ബിഎസ്‌ഇയിലെ 1255 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 273 ഓഹരികള്‍ നഷ്ടത്തിലുമാണ്. സണ്‍ ഫാര്‍മ, ലുപിന്‍, സിപ്ല, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌ഡിഎഫ്സി, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, വിപ്രോ, ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി, ടിസിഎസ്, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, എച്ച്‌ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി, ഹിന്‍ഡാല്‍കോ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ്, വേദാന്ത, എച്ച്‌സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha