അലങ്കാര ആഭരണങ്ങള്‍ വിദേശത്തേക്ക്; അരക്കോടിയുടെ കയറ്റുമതി ഓര്‍ഡറുമായി കാഡ്‌കോ
കേരളത്തില്‍ നിര്‍മിക്കുന്ന ഫാന്‍സി ആഭരണങ്ങളും മറ്റും കയറ്റിഅയയ്‌ക്കുന്നതിനു കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷന് (കാഡ്‌കോ) 50 ലക്ഷം രൂപയുടെ ഓര്‍ഡര്‍ സൈപ്രസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്നു ലഭിച്ചു.
സൈപ്രസിലുള്ള ഒരു കമ്പനി ഓര്‍ഡര്‍ നല്‍കിയതനുസരിച്ച്, പേപ്പറും ടെറാക്കോട്ടയും ഉപയോഗിച്ച് ഉണ്‌ടാക്കിയ കമ്മലുകളും വളകളും നെക്ലേസുകളും ഉള്‍പ്പെടെ 25 ലക്ഷം രൂപയുടെ കരകൗശലവസ്‌തുക്കള്‍ മൂന്നുമാസംകൊണ്‌ട് കയറ്റി അയയ്‌ക്കും. അടുത്ത മാര്‍ച്ചോടെ 50 ലക്ഷം രൂപയുടെ കൂടി ഇത്തരം സാധനങ്ങള്‍ കയറ്റി അയയ്‌ക്കാനാകുമെന്നാണ് കാഡ്‌കോ കണക്കുകൂട്ടുന്നത്.
കേരളത്തിലുണ്‌ടാക്കുന്ന ഇത്തരം അലങ്കാര ആഭരണങ്ങള്‍ക്കും അനുബന്ധസാധനങ്ങള്‍ക്കും വിദേശത്തുള്ള ഉയര്‍ന്ന ആവശ്യം കേരളത്തിലെ വനിതാ കരകൗശല വിദഗ്‌ധര്‍ക്ക് ഏറെ പ്രയോജനപ്രദമാണെന്ന് കാഡ്‌കോ ചെയര്‍മാന്‍ കെ. പുരുഷോത്തമന്‍ പറഞ്ഞു.
കേരള ആഭരണങ്ങള്‍ക്ക് വിദേശങ്ങളില്‍ വര്‍ധിച്ചുവരുന്ന ആവശ്യം മുന്‍നിര്‍ത്തി പരിശീലനം ലഭിച്ച കൂടുതല്‍ കരകൗശലവിദഗ്‌ധരെ ഇത്തരം വസ്‌തുക്കള്‍ നിര്‍മിക്കുന്നതിനായി സജ്ജരാക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ സി.അഭിഷേക് പറഞ്ഞു.
സൈപ്രസ് കമ്പനി പ്രതിനിധി സെറീന്‍ തര്യന്‍ തിരുവനന്തപുരത്തെത്തി വനിതാ കരകൗശല വിദഗ്‌ധരും കാഡ്‌കോയുടെ എംഡി ഉള്‍പ്പെടെയുള്ള ഉന്നതോദ്യോഗസ്ഥരുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. അലങ്കാരപ്പണികള്‍ ചെയ്‌ത വസ്‌ത്രങ്ങളും തൂവാലകളും ഉള്‍പ്പെടെ കേരളത്തിന്റെ മറ്റ് ഉല്‍പന്നങ്ങളിലും തങ്ങള്‍ തല്‍പരരാണെന്ന് അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha