കേന്ദ്രബജറ്റ് ദിനത്തില്‍ ഇന്ത്യന്‍ ഓഹരി വിപണികള്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങി
കേന്ദ്രബജറ്റ് ദിനത്തില്‍ ഇന്ത്യന്‍ ഓഹരി വിപണികള്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബോബൈ സൂചിക സെന്‍സെക്‌സ് 200 പോയിന്റ് നേട്ടത്തോടെ 36,166.25ലാണ് വ്യാപാരം ആരംഭിച്ചത്. ദേശീയ സൂചിക നിഫ്റ്റ് 51 പോയിന്റിന്റെ നേട്ടം രേഖപ്പെടുത്തി.
എല്‍ടി, മഹീന്ദ്ര മഹീന്ദ്ര, ടി.സി.എസ്, ഇന്‍ഡസ്‌ലാന്‍ഡ് ബാങ്ക്, ഹീറോ മോട്ടോ കോര്‍പ്പ് എന്നിവയാണ് നേട്ടം രേഖപ്പെടുത്തിയ ഓഹരികള്‍. അടിസ്ഥാന വികസനമേഖലക്ക് ബജറ്റ് ഊന്നല്‍ നല്‍കുമെന്ന പ്രതീക്ഷ എല്‍ടി ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക് ഗുണകരമായി. കാപ്പിറ്റല്‍ ഗുഡ്‌സ് കമ്പനികളും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്.
https://www.facebook.com/Malayalivartha