ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ചയോടെ വ്യാപാരത്തിന് തുടക്കം
ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ചയോടെ വ്യാപാരത്തിന് തുടക്കം. ബോംബെ സൂചിക സെന്‍സെക്‌സ് 1000 പോയിന്റ് താഴ്ന്ന് 337,753ലാണ് വ്യാപാരം നടത്തുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 371 പോയിന്റ് ഇടിഞ്ഞ് 10,295ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡോളറിനെതിരായ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായിട്ടുണ്ട്
അമേരിക്കന്‍ ഓഹരി വിപണിയായ ഡൗ ജോണ്‍സിലുണ്ടായ ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. 1600 പോയിന്റാണ് അമേരിരക്കന്‍ സൂചിക ഇടിഞ്ഞത്. 2011 ആഗസ്റ്റിന് ശേഷം അമേരിക്കന്‍ ഓഹരി വിപണിയില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ ഇടിവാണിത്.
യു.എസിന്റെ ക്രെഡിറ്റ് റേറ്റിംഗ് കുറഞ്ഞതും യൂറോ കടപ്രതിസന്ധിയുമാണ് വിപണിയെ പിടിച്ചു കുലുക്കിയത്.
https://www.facebook.com/Malayalivartha