സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങളുടെ വിലയില്‍ വന്‍വര്‍ദ്ധനവ്
ഓണത്തോടനുബന്ധിച്ച് സപ്ലൈകോയില്‍ നിന്ന് നല്‍കി വന്നിരുന്ന സബസിഡി സാധനങ്ങള്‍ക്ക് ഇപ്പോള്‍ വന്‍വിലക്കയറ്റമുണ്ടായിരിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം സപ്ലൈകോയുടെ ഓണക്കിറ്റ് വിതരണവും പ്രതിസന്ധിയിലായി. സംസ്ഥാനത്തെ സപ്ലൈകോ വിപണനകേന്ദ്രങ്ങളില്‍ മൂന്നിനം അവശ്യസാധനങ്ങള്‍ക്കാണ് വില കൂടുന്നത്.
21 രൂപയായിരുന്ന അരി 25 രൂപയായി. 65 രൂപയുടെ വെളിച്ചെണ്ണ 125 രൂപയായി. കൂടാതെ ഒരു കിലോ മുളകിന് 55 രൂപയില്‍ നിന്ന് 75 രൂപയുമായി. ഇന്നു മുതല്‍ പുതിയ വില നിലവില്‍ വരും. കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി മാര്‍ക്കറ്റുകളിലെയും സപ്ലൈകോയിലെയും വില ഏകീകരിക്കാനുള്ള ശ്രമത്തിലാണ്. പൊതു വിപണിയെക്കാള്‍ പരമാവധി 30 ശതമാനം സബ്‌സിഡിയെന്നതു സര്‍ക്കാര്‍ നയമാണെന്നും അതുകൊണ്ടാണു വില വര്‍ദ്ധിപ്പിച്ചതെന്നും അധികൃതര്‍ പറയുന്നു.
സംസ്ഥാനത്തെ 20 ലക്ഷത്തോളം ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് കൊടുക്കാന്‍ 24 കോടി രൂപ ചെലവുണ്ടെന്നാണു കണക്ക്. ആയതിനാല്‍ ഓണക്കിറ്റ് വിതരണം കടുത്ത പ്രതിസന്ധിയിലേക്കാണ്. സെപ്‌റ്റംബര്‍ രണ്ടു മുതല്‍ ഓണക്കിറ്റില്‍ അരിയും തേയിലയും മുളകും മാത്രമേ ഉണ്ടാകു എന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha