വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മെഴ്‌സിഡെസിന്റെ നാല് ഡോറുള്ള കുപേ മോഡല്‍ വിപണിയില്‍
വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മെഴ്‌സിഡെസിന്റെ നാല് ഡോറുള്ള കുപേ മോഡല്‍ അവതരിപ്പിച്ചു. ജനീവയില്‍ നടന്ന മോട്ടോര്‍ ഷോയിലാണ് പുതിയ കാറിന്റെ അരങ്ങേറ്റം. മെഴ്‌സിഡെസ് എ.എം.ജി ജി.ടിയാണ് നാല് ഡോര്‍ കുപേയില്‍ എത്തുക.
ടു ഡോര്‍ സ്‌പോര്‍ട്‌സ് കാറില്‍ നിന്നുള്ള പെര്‍ഫോമന്‍സ് കൂടുതല്‍ സൗകര്യപ്രദമായ നാല് ഡോര്‍ വാഹനത്തില്‍ നിന്ന് നല്‍കുക എന്ന ലക്ഷ്യം വെച്ചാണ് ബെന്‍സ് പുതിയ കാറിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. പോര്‍ഷയുടെ പനാമരയുമായിട്ടാണ് എ.എം.ജി ജി.ടിക്ക് സാമ്യം. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ പുതിയ കാര്‍ വിപണിയിലെത്തും. 4 ലിറ്റര്‍ v8 പെട്രോള്‍ എന്‍ജിനാണ് ഇതിലൊന്ന്. 630 ബി.എച്ച്.പി കരുത്തും 900 എന്‍.എം ടോര്‍ക്കും എന്‍ജിന്‍ നല്‍കും. 0100 കിലോ മീറ്റര്‍ വേഗത കൈവരിക്കാന്‍ 3.2 സെക്കന്‍ഡ് മതിയാകും.
മണിക്കുറില്‍ 315 കിലോ മീറ്ററാണ് പരമാവധി വേഗത. 3 ലിറ്റര്‍ ടര്‍ബോ ചാര്‍ജഡ് സിക്‌സ് സിലിണ്ടര്‍ എന്‍ജിനാണ് മറ്റൊന്ന്. 429 ബി.എച്ച്.പി കരുത്തും 517 എന്‍.എം ടോര്‍ക്കും എന്‍ജിന്‍ നല്‍കും. 0100 കിലോ മീറ്റര്‍ വേഗത കൈവരിക്കാന്‍ 4.5 സെക്കന്‍ഡ് സമയം മതി. മണിക്കൂറില്‍ 285 കിലോ മീറ്ററാണ് പരമാവധി വേഗത.
സ്‌പോര്‍ട്‌സ് കാറിന് വേണ്ട ഘടകങ്ങളെല്ലാം കൂട്ടിയിണക്കിയാണ് ബെന്‍സ് കാറിന്റെ എക്‌സ്റ്റീരിയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആഡംബരം ഒട്ടും കുറക്കാതെയാണ് ഇന്റീരിയറിന്റെ രൂപകല്‍പന. അഞ്ച്, നാല് സീറ്റ് ഓപ്ഷനുകളില്‍ കാര്‍ ഉപയോക്താകള്‍ക്ക് ലഭ്യമാവും.
https://www.facebook.com/Malayalivartha