കുടുംബശ്രീയുടെ 1215 ഓണച്ചന്തകള്‍ സജീവമായി
വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കാന്‍ കുടുംബശ്രീ 1215 ഓണച്ചന്തകള്‍ തുറന്നു. കുടുംബശ്രീ ഉല്‌പാദിപ്പിച്ച ഗുണനിലവാരമുള്ള പച്ചക്കറിയും മറ്റു ഭക്ഷ്യോല്‌പന്നങ്ങളും ചന്തയിലുണ്ട്. അമ്പതുകോടി രൂപയുടെ വിറ്റുവരവു പ്രതീക്ഷിക്കുന്നതായി കുടുംബശ്രീ എക്‌സി. ഡയറക്‌ടര്‍ കെ.ബി. വത്സലകുമാരി പറഞ്ഞു. കഴിഞ്ഞവര്‍ഷം 1034 ഓണച്ചന്തകളിലൂടെ 32 കോടി രൂപ ലഭിച്ചു. ഓണച്ചന്ത സംഘടിപ്പിക്കാന്‍ സി.ഡി.എസുകള്‍ക്കു ഇത്തവണ 2.63 കോടി രൂപയുടെ സഹായം അനുവദിച്ചു. പങ്കെടുക്കുന്ന സംരംഭകര്‍ക്കു പ്രവര്‍ത്തന മൂലധനമായി യൂണിറ്റൊന്നിനു 20,000 രൂപ നിരക്കില്‍ ആകെ 1.90 കോടി രൂപ.
ഓണച്ചന്തകളില്‍ 20,000 സംരംഭകര്‍ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ചു ട്രേഡ് ഫെയറും പരിശീലനവും നടത്തി. ആ ചെലവുകൂടി വാര്‍ഷിക ചെലവിന്റെ കൂടെ കൂട്ടിയാല്‍ ഒരു കോടിയില്‍പ്പരം രൂപയാവും. കുടുംബശ്രീ ഡയറക്‌ടര്‍ പി.ആര്‍. ശ്രീകുമാര്‍, പ്രോഗ്രാം ഓഫീസര്‍ ടി. ഷാഹുല്‍ ഹമീദ് എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
https://www.facebook.com/Malayalivartha