ഏഴു പേര്‍ക്ക് ഇരിക്കാവുന്ന ജനപ്രിയ മോഡലായ മാരുതി വാഗണ്‍ ആര് വരുന്നു...
മാരുതി നിരയിലെ ജനപ്രിയ മോഡലാണ് വാഗണ്‍ ആര് രൂപത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെ വര്‍ഷങ്ങളോളം ഓടിയ വാഗണ്‍ ആര് ഒടുവില്‍ വലിയ മാറ്റത്തോടെ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നീളം വര്‍ദ്ധിപ്പിച്ച് സെവന് സീറ്റര്‍ വാഗണറാണ് മാരുതിയുടെ പരിഗണനയിലുള്ളതെന്നാണ് സൂചന. ഇന്ത്യയില്‍ വാഗണ്‍ ആര് അടിസ്ഥാനത്തിലുള്ള സുസുക്കി സോളിയോയുടെ പരീക്ഷണ ഓട്ടങ്ങളും ഇതിനോടകം നടന്നിട്ടുണ്ട്. ഈ വര്‍ഷം സെപ്തംബറോടെ സെവന് സീറ്റര്‍ വാഗണ്‍ ആറിനുള്ള ഒരുക്കങ്ങള്‍ കമ്പനി ആരംഭിച്ചേക്കും. അങ്ങനെയെങ്കില്‍ ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം തുടക്കത്തിലോ സെവന് സീറ്റര്‍ വാഗണ്‍ ആര് നിരത്തിലെത്തും.
ഇന്‍ഡൊനീഷ്യയില്‍ വാഗണ്‍ ആര് ഞ3 എന്ന പേരില്‍ ഒരു സെവന് സീറ്റര്‍ നേരത്തെ സുസുക്കി അവതരിപ്പിച്ചിരുന്നു. ജാപ്പനീസ് മാര്‍ക്കറ്റിലുള്ള സോളിയോ സെവന് സീറ്റര്സബ് ഫോര്‍മീറ്റര്‍ എംപിവി ശ്രേണിയിലാണ് സുസുക്കി വിറ്റഴിക്കുന്നത്. 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്ജിന് 90 ബിഎച്ച്പി പവറും 118 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. 5 സ്പീഡ് എ.എം.ടി.യാണ് ട്രാന്സ്മിഷന് ഇന്ത്യയിലെത്തുമ്പോള്‍ പെട്രോളും ഡീസല്‍ പതിപ്പും പരിഗണിക്കാനാണ് സാധ്യത.
മാരുതി നിരയില്‍ എര്‍ട്ടിഗയ്ക്കും എക്കോയ്ക്കും ഇടയിലാകും പുതിയ വാഗണ്‍ ആറിന്റെ സ്ഥാനം. ഡാറ്റസണ് ഗോ പ്ലസായിരിക്കും ഇവിടെ സെവന് സീറ്റര്‍ വാഗണ്‍ ആറിന്റെ മുഖ്യ എതിരാളി.
https://www.facebook.com/Malayalivartha