ഇന്ത്യയിലെ ആദ്യത്തെ കണ്‍വേര്‍ട്ടബിള്‍ മോഡലുമായി റെയ്ഞ്ച് റോവര്‍ എത്തുന്നു
ഇന്ത്യയിലെ ആദ്യത്തെ കണ്‍വേര്‍ട്ടബിള്‍ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ലിമിറ്റഡ്. റെയ്ഞ്ച് റോവര്‍ ഇവോക്ക് കണ്‍വേര്‍ട്ടബിളാണ് ലാന്‍ഡ് റോവര്‍ അവതരിപ്പിച്ചത്. റൂഫ് പൂര്‍ണമായി മൂടപ്പെട്ട അവസ്ഥയില്‍ സാധാരണ ഇവോക്കുമായി പറയത്തക്ക വ്യത്യാസം കണ്‍വേര്‍ട്ടബിളിനില്ല. ടെറൈന്‍ റെസ്‌പോണ്‍സ് സിസ്റ്റം, എ.ബി.എസ്, ഇ.ബി.ഡി, ടയര്‍ പ്രഷര്‍ മോണിറ്റര്‍, റോള്‍ സ്‌റ്റെബിലിറ്റി സംവിധാനം എന്നു വേണ്ട ആഢംബരത്തോടൊപ്പം സുരക്ഷയും ഒട്ടും കുറച്ചിട്ടില്ല പുതിയ ഇവോക്കിലും.
രണ്ട് ഡോറുകളാണ് കണ്‍വേര്‍ട്ടബിളിനുള്ളത്, എന്നാല്‍ നാല് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. ഓടിക്കൊണ്ടിരിക്കുമ്പോളും കണ്‍വേര്‍ട്ടബിള്‍ റൂഫ് പ്രവര്‍ത്തിപ്പിക്കാന്‍ ഇവോക്ക് കണ്‍വേര്‍ട്ടബിളിന് സാധിക്കും. 50 കിലോമീറ്റര്‍ വേഗതയോട് അടുക്കുമ്പോള്‍ പോലും 20 സെക്കന്റുകള്‍കൊണ്ട് റൂഫ് പൂര്‍ണമായി അടയ്ക്കുകയും തുറക്കുകയും ചെയ്യാം. റൂഫ് പൂര്‍ണമായി മടങ്ങിയ അവസ്ഥയിലും ബൂട്ട് സ്‌പെയ്‌സ് അത്രകണ്ട് കുറയുന്നില്ല എന്നതും ഒരു മേന്മയാണ്.
റെഗുലര്‍ ഇവോക്കിലെ 1998 സി.സി എഞ്ചിനാണ് കണ്‍വേര്‍ട്ടബിളിലുമുള്ളത്. 237 ബി.എച്ച്.പി കരുത്ത് പകരുന്ന എഞ്ചിന്‍ 340 എന്‍എം ടോര്‍ക്ക് നല്‍കും. 8.1 സെക്കന്റുകള്‍ മാത്രമാണ് 100 കലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് വേണ്ടി വരുന്ന സമയം. 217 കിലോമീറ്ററാണ് പരമാവധി വേഗത. 69.5 ലക്ഷം രൂപയാണ് കണ്‍വേര്‍ട്ടബിള്‍ വേരിയന്റിന്റെ വില.
https://www.facebook.com/Malayalivartha