ബജറ്റ് ഫോണ്‍ പുറത്തിറക്കിയതിന് പിന്നാലെ റിലയന്‍സ് ജിയോ 4ജി സിം കാര്‍ഡ് ഇടാവുന്ന ലാപ്‌ടോപ്പ് പുറത്തിറക്കുന്നു
ടെലികോം മേഖലയില്‍ വിപ്ലവത്തിന് തുടക്കം കുറിച്ച് റിലയന്‍സ് ജിയോ 4ജി സിം കാര്‍ഡ് ഇടാവുന്ന ലാപ്‌ടോപ്പ് പുറത്തിറക്കുന്നു. ബജറ്റ് ഫോണ്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് ലാപ്‌ടോപ്പ് വിപണി കൂടി ലക്ഷ്യമിട്ട് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോയുടെ നീക്കം. ലാപ്‌ടോപ്പ് പുറത്തിറക്കുന്നത് സംബന്ധിച്ച് ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമുമായി ജിയോ ചര്‍ച്ച നടത്തിയെന്നാണ് വിവരം.
വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ബില്‍ട്ട് ഇന്‍ 4ജി സിമ്മുമായാണ് ജിയോയുടെ ലാപ്‌ടോപ്പ് വിപണിയിലെത്തുക. വില കുറഞ്ഞ 4 ജി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്നതിന് ജിയോയുമായി സഹകരിച്ച കമ്പനിയാണ് ക്വാല്‍കോം. ഇതുസംബന്ധിച്ച ജിയോയുമായി ചര്‍ച്ച നടത്തിയതാണ് ക്വാല്‍കോം ടെക്‌നോളജി ചെയര്‍മാന്‍ മിഗവുല്‍ നുന്‍സ് വ്യക്തമാക്കി.
ആഗോളതലത്തില്‍ കമ്പനികളുമായും ലാപ്‌ടോപ്പ് വികസിപ്പിക്കാന്‍ ക്വാല്‍കോം കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ജിയോയാണ് ഇതിന് മുന്നോട്ട് വന്നതെന്നും ക്വാല്‍കോം വ്യക്തമാക്കി.
https://www.facebook.com/Malayalivartha