മെഴ്‌സിഡെസ് ഇ 350 വിപണിയില്‍
ജര്‍മന്‍ കമ്പനി മെഴ്‌സിഡെസ് ബെന്‍സിന്റെ പുതിയ ആഡംബര കാര്‍ ഇ350 ഡീസല്‍ വേര്‍ഷന്‍ ഇന്ത്യന്‍ വിപണിയിലിറങ്ങി. ഈ വര്‍ഷം പത്തു വേര്‍ഷനുകള്‍ ഇറക്കുന്നതിന്റെ ഭാഗമായി എട്ടാമത്തേതാണിത്.
പൂനയിലെ ചകാന്‍ പ്ലാന്റിലാണ് ഇത് അസംബിള്‍ ചെയ്‌തത്. ഇ ക്ലാസ് വിഭാഗത്തില്‍ ഇ200, ഇ 250, ഇ 350, ഇ 63എഎംജി എന്നിവ പെട്രോള്‍, ഡീസല്‍ വേര്‍ഷനുകളില്‍ ലഭിക്കും. പുതിയ ഇ350 ല്‍ 6 സിലിണ്ടര്‍, 3 ലിറ്റര്‍ ഉയര്‍ന്ന ടോര്‍ക്കുള്ള എന്‍ജിനാണ്. 6.6 സെക്കന്റിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗം ആര്‍ജ്ജിക്കാനാകും. ഇന്റലിജന്റ് സൂപ്പര്‍പവര്‍ എന്നാണ് ഇ350നെ കമ്പനി വിശേഷിപ്പിക്കുന്നത്.
ഇന്റലിജന്റ് ലൈറ്റ് സംവിധാനങ്ങള്‍, ഓട്ടോ പാര്‍ക്കിംഗ് അസിസ്റ്റ്, അറ്റെന്‍ഷന്‍ അസിസ്റ്റ് എന്നിവയോടു കൂടിയ കാറിന് ഏറ്റവും മുന്തിയ സുരക്ഷാ സംവിധാനങ്ങളാണുള്ളത്. 360 ഡിഗ്രി തിരിയുന്ന ക്യാമറ, പാനാസോണിക് സണ്‍റൂഫ്, ഹെര്‍മന്‍ കാര്‍ഡോണ്‍ സൗണ്ട് സംവിധാനം തുടങ്ങിയസ നൂതന സവിശേഷതകളാണുള്ളത്. 57.4 ലക്ഷം രൂപയാണു എക്‌സ്‌ഷോറൂം വില
https://www.facebook.com/Malayalivartha