ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി 11.6 ലക്ഷം കാറുകള്‍ തിരികെവിളിക്കുന്നു
ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി 11.6 ലക്ഷം കാറുകള്‍ തിരികെവിളിക്കുന്നു. വാഹനത്തിന്റെ ഇലക്ട്രിക് കൂളന്റ് പന്പില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത് പരിഹരിക്കുന്നതിനായിട്ടാണ് ലോകവ്യാപകമായി കാറുകള്‍ തിരികെ വിളിക്കാന്‍ തീരുമാനിച്ചതെന്ന് കന്പനി അറിയിച്ചു. ഔഡി എ5 കാബ്രിയോലെറ്റ്, എ5 സെഡാന്‍, ഔഡി ക്യു 5, ഔഡി എ6, ഔഡി എ4 സെഡാന്‍, 2.0 ടര്‍ബോ എഫ്എസ്‌ഐ എന്‍ജിനുകളുള്ള എ4 ഓള്‍റോഡ് വാഹനങ്ങള്‍ എന്നീ കാറുകളാണ് കമ്പനി തിരികെ വിളിക്കുന്നതെന്ന് ജര്‍മനിയില്‍ ഔഡിയുടെ വക്താവ് പറഞ്ഞു.
യുഎസില്‍ മാത്രം മൂന്നു ലക്ഷത്തില്‍ അധികം കാറുകള്‍ തിരികെ വിളിക്കേണ്ടിവരും. തകരാറുള്ള കാറുകളില്‍ തീപിടിത്തത്തിനു സാധ്യതയുണ്ടെന്നു കന്പനി ഭയപ്പെടുന്നു. കൂളിംഗ് സംവിധാനത്തില്‍നിന്നുള്ള അവശിഷ്ടങ്ങള്‍ എത്തിയാല്‍ പന്പ് തടസപ്പെടാനും സാധ്യതയുണ്ട്.
അതേസമയം, ഡീലര്‍മാര്‍ പന്പുകള്‍ മാറ്റിവച്ചു നല്‍കുമെന്ന് കമ്പനി അറിയിച്ചെങ്കിലും എപ്പോള്‍ ഇത് ഡീലര്‍മാരുടെ കൈവശമെത്തുമെന്ന് കന്പനി വക്താവ് വ്യക്തമാക്കിയില്ല.
https://www.facebook.com/Malayalivartha