ഫോര്‍ഡ് ഫ്രീസ്‌റ്റൈല്‍ ഇന്ത്യന്‍ വിപണിയില്‍
ഫോര്‍ഡ് ഫ്രീസ്‌റ്റൈല്‍ ഇന്ത്യന്‍ വിപണിയില്‍. അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ ആദ്യ ക്രോസ് ഹാച്ച്ബാക്ക് ഫ്രീസ്‌റ്റൈലിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില 5.09 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.
നാലു വകഭേദങ്ങളാണ് ഫോര്‍ഡ് ഫ്രീസ്‌റ്റൈലില്‍. ആംബിയന്റ്, ട്രെന്‍ഡ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നിങ്ങനെയാണ് വകഭേദങ്ങള്‍. 7.89 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന ഫോര്‍ഡ് ഫ്രീസ്‌റ്റൈല്‍ ഡീസല്‍ വകേഭദത്തിന്റെ വില. മാരുതി സുസൂക്കി ഇഗ്‌നിസ്, ടൊയോട്ട എത്തിയോസ് ക്രോസ്, ഫിയറ്റ് അവഞ്ചൂറ, ഹ്യുണ്ടായി ആക്ടിവ് i20 എന്നിവയാണ് പ്രധാന എതിരാളികള്‍. 1.2 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനിലാണ് ഫ്രീസ്‌റ്റൈലിന്റെ ഒരുക്കം. 95 bhp കരുത്തും 120 Nm ടോര്‍ക്കും പരമാവധി സൃഷ്ടിക്കുന്നതാണ് എഞ്ചിന്‍. പെട്രോളിന് പുറമെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഫ്രീസ്‌റ്റൈല്‍ എത്തുന്നുണ്ട്. 100 bhp കരുത്തും 250 nmടോര്‍ക്കുമാണ് ഡീസല്‍ എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കുക. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്.
ചോക്‌ളേറ്റ് ബ്ലാക് നിറമാണ് ഡാഷ്‌ബോര്‍ഡിന്. 6.5 ഇഞ്ച് sync3 ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍െന്റ് സംവിധാനത്തില്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍ ലഭ്യമാണ്. ആന്റിലോക്ക് ബ്രേക്കിംഗ് സംവിധാനം, മുന്നില്‍ ഇരട്ട എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, എഞ്ചിന്‍ ഇമൊബിലൈസര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, കീലെസ് എന്‍ട്രി എന്നിങ്ങനെ നീളും ഫ്രീസ്‌റ്റൈലിലെ സുരക്ഷാ സംവിധാനങ്ങള്‍.
https://www.facebook.com/Malayalivartha