ഇന്റക്‌സ് നിര്‍മ്മിച്ച പുത്തന്‍ സ്മാര്‍ട്‌ഫോണ്‍ ലയണ്‍സ് ടി1 പ്‌ളസ് വിപണിയില്‍
സെല്‍ഫി പ്രിയരെ ലക്ഷ്യമിട്ട് ഇന്റക്‌സ് നിര്‍മ്മിച്ച പുത്തന്‍ സ്മാര്‍ട്‌ഫോണ്‍ ലയണ്‍സ് ടി1 പ്‌ളസ് വിപണിയിലെത്തി. അഞ്ചിഞ്ച് എച്ച്.ഡി ഡിസ്പ്‌ളേ, 4ജി വോള്‍ട്ട്, 32 ബിറ്റ് ക്വാഡ്‌കോര്‍ ചിപ്‌സെറ്റ്്, രണ്ടു ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി, 2400 എം.എ.എച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് 7 ഒ.എസ് എന്നീ പ്രത്യേകതകളുള്ള ഫോണിന്റെ പ്രധാന ആകര്‍ഷണം മുന്നിലെ ഫ്‌ളാഷോടു കൂടിയ എട്ട് എം.പി + രണ്ട് എം.പി ഡ്യുവല്‍ ക്യാമറയും പിന്നിലെ എട്ട് എം.പി ക്യാമറയുമാണ്.
ഫോട്ടോകള്‍ കൂടുതല്‍ ആകര്‍ഷകമാക്കാനായി ബൊക്കെ, ബാക്ക്ഗ്രൗണ്ട് ചേഞ്ച്, നെറ്റ് ഷോട്ട് എന്നീ ഫീച്ചറുകളും സെല്‍ഫി ക്യാമറയ്‌ക്കൊപ്പമുണ്ട്. 5,564 രൂപയാണ് ഫോണിന്റെ വില. കറുപ്പ്, ഷാംപെയ്ന്‍ നിറങ്ങളില്‍ ലഭിക്കും. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഇന്റക്‌സ് ഡിസ്ട്രിബ്യൂഷന്‍ ജനറല്‍ മാനേജര്‍ ഷാസി മാലിക്, റീജിയണല്‍ സെയില്‍സ് മാനേജര്‍ ഈപ്പന്‍ ജോര്‍ജ്, സോണല്‍ മാനേജര്‍ മീര്‍ജാന്‍ അലി, ടെക്യൂ ബിസിനസ് മേധാവി ശ്രീകുമാര്‍, ഫോണ്‍ 4 ബിസിനസ് മേധാവി പ്രമോദ് നായര്‍, മൊബൈല്‍ കിംഗ് മാനേജിംഗ് ഡയറക്ടര്‍ ഫയാസ് എന്നിവര്‍ ചേര്‍ന്നാണ് ഫോണ്‍ വിപണിയിലിറക്കിയത്.
https://www.facebook.com/Malayalivartha