ആഗോള വിപണികളിൽ നഷ്ടം ഇന്ത്യൻ വിപണി കൂപ്പുകുത്തി ;സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 306 പോയിന്റ് നഷ്ടത്തില്‍
ആഗോള വിപണികളിലെ നഷ്ടം ആഭ്യന്തര വിപണിയേയും ബാധിച്ചു.സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 306 പോയിന്റ് നഷ്ടത്തില്‍. ബിഎസ്ഇ യിലെ 1121 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1534 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തിലാണ് ഓഹരികള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 306.33 പോയിന്റ് താഴ്ന്ന് 34344.91 ലും നിഫ്റ്റി 106.30 പോയിന്റ് നഷ്ടത്തില്‍ 10430.40 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ് ക്യാപ് സൂചിക 100 ലേറെ പോയിന്റും താഴ്ന്നു. വേദാന്ത, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി ,ഹിന്‍ഡാല്‍കോ, ഐടിസി, റിലയന്‍സ്, ഭാരതി എയര്‍ടെല്‍ ബജാജ് ഓട്ടോ ,ആക്‌സിസ് ബാങ്ക്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. എന്നാല്‍ എസ്ബിഐ, ടെക് മഹീന്ദ്ര,സിപ്ല,ഐസിഐസിഐ ബാങ്ക്,ടാറ്റാ മോട്ടോഴ്‌സ് എം ആന്റ് എം തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. അമേരിക്ക-ചൈന വ്യാപാര ചര്‍ച്ചകളില്‍ സംതൃപ്തിയില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് ആഗോള വിപണികള്‍ നഷ്ടത്തിലായത്. ഇത് ഇന്ത്യന്‍ വിപണിയേയും സ്വാധിനിച്ചതായാണ് വിലയിരുത്തല്‍. നേരത്തെ കര്‍ണ്ണാടക നിമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസവും ഇന്ത്യന്‍ ഓഹരി വിപണിയില്‍ ആദ്യം മുന്നേറ്റവും പിന്നീട് ഇടിവും ദൃശ്യമായിരുന്നു
https://www.facebook.com/Malayalivartha