മലബാറിലെ ഏറ്റവും വലിയ മാള്‍ കോഴിക്കോട്ട് ഒരുങ്ങുന്നു
വിസ്‌മയകാഴ്‌ചയുമായി മലബാറിലെ ഏറ്റവും വലിയ മാള്‍ കോഴിക്കോട് ഒരുങ്ങുന്നു. 14 ലക്ഷം ചതുരക്ഷ അടി വിസ്‌തീര്‍ണമുള്ള മാള്‍ തൊണ്ടയാട് ബൈപാസിലെ ഹൈലൈറ്റ് സിറ്റിയിലാണ് പൂര്‍ത്തിയാകുന്നത്. 60,000 ചതുരശ്ര അടി വിസ്‌തീര്‍ണ്ണമുള്ള ഹൈപര്‍മാര്‍ക്കറ്റ്, 50,000 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള രണ്ട് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകള്‍, ഗെയിമിങ് സോണ്‍, ഫണ്‍ ഏരിയ, ഫുഡ് കോര്‍ട്ട്, 200 ബ്രാന്‍ഡഡ് ഷോപ്പുകള്‍ , മള്‍ട്ടിപ്ലക്‌സ്, കണ്‍വന്‍ ഹാള്‍ തുടങ്ങിയവയാണ് മാളിനെ ആകര്‍ഷകമാക്കുന്നത്. സിനിപോളിസിന്റേതാണ് മള്‍ട്ടിപ്ലക്‌സ്. ഡിസംബറില്‍ മാള്‍ തുറക്കും.
പാന്റലൂണ്‍സ്, മാക്‌സ്, ഷോപ്പേഴ്‌സ് സ്റ്റോപ്, റിയല്‍സ് ട്രന്റ്, ജോണ്‍ മില്ലര്‍, ആരോ, വുഡ് ലാന്‍ഡ്‌സ് , മാര്‍ക്ക് സ്‌പെന്‍സര്‍, ലൈഫ് സ്റ്റൈല്‍ തുടങ്ങിയ ബ്രാന്‍ഡ് ഷോപ്പുകള്‍ മാളിലുണ്ടാകുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സിഎംഡി പി. സുലൈമാനും ഹൈലൈറ്റ് ബില്‍ഡേഴ്‌സ് ഡയറക്‌ടര്‍ എംഎ മെഹബൂബൂം പറഞ്ഞു.
മാളിന്റെ ആദ്യഘട്ട നിര്‍മ്മാണം ഡിസംബറിലാണ് പൂര്‍ത്തിയാകുക. ബിസിനസ് പാര്‍ക്ക്, അപ്പാര്‍ട്ടുമെന്റ് സമുച്ചയം, എക്‌സിബിഷന്‍ തിയറ്റര്‍, ആംഫി തിയറ്റര്‍ തുടങ്ങിയവ ഉള്‍പ്പെട്ട ഹൈലൈറ്റ് ടൗണ്‍ഷിപ്പ് പദ്ധതിയുടെ ഭാഗമാണ് ഈ ഷോപ്പിങ് മാള്‍.
https://www.facebook.com/Malayalivartha