റോയല്‍ എന്‍ഫീല്‍ഡ് പെഗാസാസ് ബൈക്കുകള്‍ ഇന്ത്യയിലെത്തുന്നു
രണ്ടാംലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് പാരാട്രൂപ്പ് സംഘം ഉപയോഗിച്ച ഫ്‌ളിയിംങ് ഫ്‌ളീ മോട്ടോര്‍ സൈക്കിളുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപം നല്‍കിയ റോയല്‍ എന്‍ഫീല്‍ഡ് പെഗാസാസ് ബൈക്കുകള്‍ ഇന്ത്യയിലെത്തുന്നു. 2.49 ലക്ഷം രൂപ മുതലാണ് പുതിയ ബൈക്കുകളുടെ വില. നിശ്ചിത എണ്ണം
പെഗാസാസ് ബൈക്കുകള്‍ മാത്രമാവും റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ വില്‍ക്കുക.
ലിമിറ്റഡ് എഡിഷന്‍ ക്ലാസിക് പെഗാസാസ് ബൈക്കുകളുടെ വില്‍പന ജൂലൈയിലാണ് കമ്പനി ആരംഭിക്കുക. ഓണ്‍ലൈന്‍ വഴി ബൈക്ക് ബുക്ക് ചെയ്യാനുള്ള സംവിധാനമാണ് റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. സര്‍വീസ് ബ്രൗണ്‍ നിറത്തില്‍ മാത്രമാണ് ഇന്ത്യയില്‍ ബൈക്കെത്തുക. ക്ലാസിക് 500മായി താരത്മ്യം ചെയ്യുമ്പോള്‍ പുറംമോടിയില്‍ മാത്രമാണ് കമ്പനി മാറ്റം വരുത്തിയിരിക്കുന്നത്.
പ്രത്യേക എയര്‍ബോണ്‍ ലൈറ്റ് പഴയ ബൈക്കുകളുടെ സ്മരണാര്‍ത്ഥം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്യൂവല്‍ ടാങ്കില്‍ പ്രത്യേക സിരിയല്‍ നമ്പര്‍ പെഗാസസ് ലോഗോ എന്നിവ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസൈനിലെ ചില മാറ്റങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ബൈക്കില്‍ കാര്യമായ മാറ്റങ്ങള്‍ക്കൊന്നും റോയല്‍ എന്‍ഫീല്‍ഡ് മുതിര്‍ന്നിട്ടില്ല.499 സി.സി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിന്‍ 5250 ആര്‍.പി.എമ്മില്‍ 27.2 ബി.എച്ച്.പി കരുത്തും 4000 ആര്‍.പി.എമ്മില്‍ 41.3 എന്‍.എം ടോര്‍ക്കുമേകും. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്.
https://www.facebook.com/Malayalivartha