ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം നടത്തുന്നു, സെന്‍സെക്‌സ് 93.15 പോയന്റ് നഷ്ടത്തില്‍
ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം നടത്തുന്നു. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 93.15 പോയന്റ് നഷ്ടത്തില്‍ 34,925.59ലും ദേശീയ സൂചികയായ നിഫ്റ്റി 37.70 പോയന്റ് നേട്ടത്തില്‍ 10,590.30ലും എത്തി.
ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 490 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1315 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. ബല്‍റാംപൂര്‍ ചീനി മില്‍സ്, എന്‍എല്‍സി ഇന്ത്യ ലിമിറ്റഡ്, ഇന്‍ടെലെക്റ്റ് ഡിസൈന്‍, സിപ്ല, ബജാജ് ഹിന്ദുസ്ഥാന്‍ ഷുഗര്‍ ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും അവന്തി ഫീഡ്‌സ് ലിമിറ്റഡ്, എച്ഡിഐഎല്‍, ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ്, ജസ്റ്റ് ഡയല്‍, ഹാത് വേ കേബിള്‍ ആന്റ് ഡാറ്റാ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
https://www.facebook.com/Malayalivartha