ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് കോഴ്‌സ്
ഫിനാഷ്യല്‍ മാര്‍ക്കറ്റുകള്‍, പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ്, മ്യുച്വല്‍ ഫണ്ടുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ആധുനിക സാമ്പത്തിക രംഗങ്ങളില്‍ നൈപുണ്യം നേടിയവരാണ് ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റുകള്‍.
രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി.ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ അനാലിസിസ് (PGDFA) പ്രോഗ്രാം പാസ്സായവര്‍ക്കാണ് സി.എഫ്.എ ചാര്‍ട്ടര്‍ ലഭിക്കുക.
ത്രിപുരയിലെ അഗര്‍ത്തല ആസ്ഥാനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയാണ് കോഴ്‌സ് നടത്തുന്നത്. ഏതെങ്കിലും വിഷയത്തില്‍ 55% മാര്‍ക്കോടെ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇംഗീഷ് മാധ്യമത്തിലല്ലാതെ പഠിച്ചവര്‍ ബിസിനസ്സ് ഇംഗ്ലീഷില്‍ പ്രിപ്പറേറ്ററി കോഴ്‌സുകള്‍ ചെയ്യണം. സി.എ, സി.ഡബ്‌ളിയു.എ, എം.എ.ഇക്കണോമിക്‌സ്, എം.എസ്.സി.സ്റ്റാറ്റിസ്റ്റിക്‌സ്, എം.എസ്(ഫിനാന്‍സ്). എം.എസ്(അക്കൗണ്ടിംഗ്) തുടങ്ങിയ യോഗ്യതകള്‍ നേടിയവര്‍ക്ക് ചില പേപ്പറുകളില്‍ ഇളവുണ്ട്.
പഠനം കേരളത്തില്‍
കൊച്ചി, കോട്ടയം, തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ ഇക്‌ഫായ് യൂണിവേഴ്‌സിറ്റിയുടെ ബ്രാഞ്ച് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരീക്ഷയെഴുതാനും ഈ കേന്ദ്രങ്ങളില്‍ സൗകര്യമുണ്ട്. വെബ് സൈറ്റ് www.iutripura.edu.in
https://www.facebook.com/Malayalivartha