കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ബി.എഡ്
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസ്(School of Pedagogical Sciences)-ന്റെ കണ്ണൂര്‍, കാസര്‍കോഡ്, മാനന്തവാടി കാമ്പസുകളിലെ ടീച്ചേഴ്‌സ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ B.Ed.കോഴ്‌സിലേയ്‌ക്ക് 2013-2014 അക്കാഡമിക് വര്‍ഷത്തിലേക്ക് പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
തെരഞ്ഞെടുക്കാവുന്ന വിഷയങ്ങള്‍
1. അറബിക്(കാസറഗോഡ് മാത്രം)
2. കോമേഴ്‌സ്(മാനന്തവാടിയിലും കണ്ണൂരിലും)
3. ഇംഗ്ലീഷ്( കണ്ണൂരിലും, കാസറഗോഡിലും)
4. ഹിന്ദി(മാനന്തവാടിയില്‍ മാത്രം)
5. കന്നഡ(കാസറഗോഡു മാത്രം)
6. മലയാളം(എല്ലാ കാമ്പസിലും)
7. മാത്തമാറ്റിക്‌സ്(എല്ലാ കാമ്പസിലും)
8. നാച്വറല്‍സയന്‍സ്(കണ്ണൂരിലും മാനന്തവാടിയിലും)
9. ഫിസിക്കല്‍ സയന്‍സ്(കണ്ണൂര്‍, കാസര്‍കോഡ്)
10. സംസ്‌കൃതം(കണ്ണൂരില്‍ മാത്രം)
11. സോഷ്യല്‍സയന്‍സ്(എല്ലാ കാമ്പസിലും)
പ്രവേശനത്തിനു വേണ്ട യോഗ്യതകള്‍
(i) ജനറല്‍
(a) പ്രവേശനത്തിന് ആഗ്രഹിക്കുന്നവര്‍(10+2+3)പാറ്റേണില്‍ ഒരു മെയില്‍ വിഷയവും, രണ്ട് സബ്‌സിഡിയറി വിഷയങ്ങളുമായി ഈ യൂണിവേഴ്‌സിറ്റിയില്‍ നിന്നോ ഈ യൂണിവേഴ്‌സിറ്റി അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ നിന്നോ B.A/B.Sc/B.com എന്നിവ ഏതെങ്കിലും പാസ്സായിട്ടുണ്ടായിരിക്കണം.
(b) കേരളത്തിനു പുറത്തുള്ള യൂണിവേഴ്‌സിറ്റികളില്‍ നിന്നും യോഗ്യതാപരീക്ഷ പാസ്സായിട്ടുള്ളവര്‍ അവരുടെ പരീക്ഷ ഈ യൂണിവേഴ്‌സിറ്റി അംഗീകരിച്ചിട്ടുള്ളതാണെന്നു കാണിക്കുന്ന Eligibility/ Equivalence certificate അവരുടെ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
(c) മറ്റു യൂണിവേഴ്‌സിറ്റികളിലെ ഡബിള്‍, ട്രിപ്പിള്‍ മെയിന്‍ അപേക്ഷകര്‍, അവരുടെ യോഗ്യതാ പരീക്ഷകള്‍ ഒരു പ്രത്യേക ഓപ്‌ഷണല്‍ വിഷയത്തില്‍ B.Ed.കോഴ്‌സില്‍ പ്രവേശനം തേടുവാന്‍ ഈ യൂണിവേഴ്‌സിറ്റിയാല്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നു കാണിക്കുന്ന Equivalence/ EligibilityCertificate ന്റെ കോപ്പിയും സമര്‍പ്പിക്കണം. സിംഗിള്‍ മെയിന്‍, ഡബിള്‍ മെയിന്‍, ട്രിപ്പിള്‍ മെയിന്‍ ഡിഗ്രിക്കാര്‍ക്ക് എല്ലാവര്‍ക്കും ഒരേ വെയ്‌റ്റേജ് ആണ് നല്‍കുന്നത്.
(d) B.Ed കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള മിനിമം മാര്‍ക്ക് ഡിഗ്രി പരീക്ഷയില്‍ 50% അല്ലെങ്കില്‍ CGPA യ്‌ക്കു തുല്യം(മാര്‍ക്കിന്റെ ശതമാനത്തെ ഏറ്റവും അടുത്ത പൂര്‍ണ്ണസംഖ്യയിലേയ്‌ക്ക് റൗണ്ട് ചെയ്യാന്‍ സമ്മതിക്കുകയില്ല.)
(e)B.Ed കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള മിനിമം മാര്‍ക്ക് (സയന്‍സ് ആര്‍ട്‌സ് വിഷയങ്ങള്‍ മെയിന്‍ ആയി എടുത്ത ബിരുദത്തില്‍, മെയിനിന് 50% മാര്‍ക്കും അല്ലെങ്കില്‍ CGPA യ്‌ക്കു തുല്യം, അല്ലെങ്കില്‍ MA/MSc/Mcom എന്നിവയില്‍ CGPA, യൂണിവേഴ്‌സിറ്റി/ഗവണ്‍മെന്റ്/NCTE ചട്ടങ്ങള്‍ക്കനുസൃതമായി അര്‍ഹതപ്പെട്ട കാറ്റഗറിക്കാര്‍ക്ക് ഇളവുകള്‍ അനുവദിക്കും.
https://www.facebook.com/Malayalivartha