മലയാളം യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തരബിരുദ പ്രവേശനങ്ങള്‍
2013-2014 വിദ്യാഭ്യാസ വര്‍ഷത്തിലേയ്‌ക്ക് പി.ജി. കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം യൂണിവേഴ്‌സിറ്റി അപേക്ഷകള്‍ ക്ഷണിച്ചു.
യോഗ്യത: ബിരുദം. അപേക്ഷകര്‍ 28 വയസ്സില്‍ താഴെ പ്രായമുള്ളവരായിരിക്കണം.(SC/ST,വികലാംഗര്‍ 30 വയസ്സ്)
ഓരോ കോഴ്‌സിനും അഭിരുചി പരീക്ഷ വെവ്വേറെ നടത്തും. താഴെ പറയുന്ന ലിങ്കില്‍ നിന്നും അപേക്ഷാഫോം ഡൗണ്‍ലോഡു ചെയ്യാവുന്നതാണ്. മലയാളം യൂണിവേഴ്‌സിറ്റിയുടെ പേരില്‍ SBI യുടെ തിരൂര്‍(Tirur)ശാഖയില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്‌റ്റ് സഹിതം(Rs.100-SC/ST/ വികലാംഗര്‍ എന്നിവര്‍ക്ക്)പൂരിപ്പിച്ച അപേക്ഷകള്‍ 2013 ജൂലൈ 15നോ, അതിനു മുന്‍പോ യൂണിവേഴ്‌സിറ്റിയില്‍ ലഭിച്ചിരിക്കണം. ജൂലൈ20-ന് തൃശൂരില്‍ വച്ചായിരിക്കും പ്രവേശനപരീക്ഷ. പരീക്ഷാകേന്ദ്രങ്ങളും മറ്റു വിവരങ്ങളും SMS വഴിയോ ഇ- മെയില്‍ വഴിയോ അപേക്ഷകരെ അറിയിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://malayalamuniversity.edu.in/ml എന്ന സൈറ്റ് സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha