മെഡിക്കല്‍ പി.ജി പ്രോസ്‌പെക്ടസ് പരിഷ്‌കരിച്ചു
സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ മെഡിക്കല്‍ പി,ജി പ്രോസ്‌പെക്ടസ് മെഡിക്കല്‍ എഡ്യുക്കേഷന്‍ സര്‍വീസ് പരിഷ്‌കരിച്ചു. സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രോസ്‌പെക്ടസ് പരിഷ്‌കരിച്ചത്. ഗ്രാമീണ സേവന ക്വാട്ടയില്‍ അപേക്ഷിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ലിസ്റ്റിലുള്ള ആശുപത്രികളില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ സേവന പരിചയം ഉണ്ടായിരിക്കണം എന്നാണ് വ്യവസ്ഥ. എന്നാല്‍ ആദ്യം പുറത്തിറക്കിയ പ്രോസ്‌പെക്ടസ്സില്‍ നിന്ന് ഈ വ്യവസ്ഥ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് ഹെല്‍ത്ത് സര്‍വീസ് മേധാവി ഇതില്‍ വിശദീകരണം തേടിയപ്പോള്‍് 2012 ലെ പ്രോസ്‌പെക്ടസ് പ്രകാരം ഈ വര്‍ഷവും ഗ്രാമീണ സേവന ക്വാട്ടയില്‍ മിനിമം മൂന്നുവര്‍ഷത്തെ സേവനം ഉണ്ടായിരിക്കണമെന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.
https://www.facebook.com/Malayalivartha