പോളിടെക്നിക് ഡിപ്ലോമ അഡ്മിഷന്‍: അന്തിമ റാങ്ക് ലിസ്റ്റും ഒന്നാം അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു
2021-22 അദ്ധ്യയന വര്‍ഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റും ഒന്നാമത്തെ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് www.polyadmission.org യില്‍ ആപ്ലിക്കേഷന്‍ നമ്ബറും, ജനന തിയതിയും നല്‍കി
'check your allotment' , 'check your Rank' എന്നീ ലിങ്കുകള്‍ വഴി അലോട്ട്മെന്റ് ലിസ്റ്റും, അന്തിമ റാങ്ക് ലിസ്റ്റും പരിശോധിക്കാം. അഡ്മിഷന്‍ എടുക്കാനോ രജിസ്റ്റര്‍ ചെയ്യാനോ താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ ഒന്‍പതിന് നാലുമണിക്ക് മുമ്ബ് ചെയ്യണം. അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് അവരുടെ ഉയര്‍ന്ന ഓപ്ഷനുകള്‍ ഓണ്‍ലൈനായി പുനഃക്രമീകരിക്കാം.
ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്ന അപേക്ഷകര്‍ അവര്‍ക്ക് അലോട്ട്മെന്റ് കിട്ടിയ കോളേജില്‍ ആപ്ലിക്കേഷനില്‍ പ്രതിപാദിച്ചിട്ടുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായെത്തി ഫീസ് അടച്ചു അഡ്മിഷന്‍ നേടാം. അല്ലാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കും.
നിലവില്‍ ലഭിച്ച അലോട്ട്മെന്റില്‍ തൃപ്തരായ അപേക്ഷകര്‍ക്ക് അത് ഒന്നാമത്തെ ഓപ്ഷന്‍ അല്ലെങ്കിലും ആപ്ലിക്കേഷനില്‍ പ്രതിപാദിച്ചിട്ടുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസ് അടച്ചു അഡ്മിഷന്‍ നേടാം. ഇപ്പോള്‍ ലഭിച്ച അലോട്ട്മെന്റ്
നിലനിര്‍ത്തുകയും എന്നാല്‍ ഉയര്‍ന്ന ഓപ്ഷനുകളിലേക്കു മാറാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന അപേക്ഷകര്‍ ഏറ്റവുമടുത്തുള്ള ഗവണ്‍മെന്റ് / എയ്ഡഡ്/ ഐ.എച്ച്.ആര്‍.ഡി പോളിടെക്നിക്കില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായെത്തി ഹാജരായി വെരിഫിക്കേഷന്‍ നടത്തി (സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കും) രജിസ്റ്റര്‍ ചെയ്യണം.
അങ്ങനെയുള്ള അപേക്ഷകര്‍ ഇനി വരുന്ന ഏതെങ്കിലും അലോട്ട്മെന്റുകളില്‍ അഡ്മിഷന്‍ എടുക്കണം, അല്ലെങ്കില്‍ അലോട്ട്മെന്റ് റദ്ദാകും. ഇപ്പോള്‍ ലഭിച്ച അലോട്ട്മെന്‍റ്റില്‍ താല്പര്യമില്ലാത്തവരും ഉയര്‍ന്ന ഓപ്ഷന്‍ മാത്രം പരിഗണിക്കുന്നവരും നിലവില്‍ ഒന്നും ചെയ്യേണ്ട.
https://www.facebook.com/Malayalivartha