പഠനത്തിനൊപ്പം പാർട് ടൈം ജോലി ആഗ്രഹിക്കുന്നവർക്ക് പുത്തൻ അവസരവുമായി എന്‍ സി ഡി സി
കോവിഡ് മഹാമാരിയില്‍ ജീവിത മാര്‍ഗം ഒരു ചോദ്യ ചിന്ഹമായി നില്‍ക്കുന്നവര്‍ക്ക് ജോലി ചെയ്ത് കൊണ്ട് എന്‍ സി ഡി സിയുടെ മോണ്ടിസ്സറി കോഴ്സ് ചെയ്യാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് സംഘടന. പഠനത്തിനൊപ്പം ജോലി എന്ന പദ്ധതിയുടെ മൂന്നാം ബാച്ചിലേക്കാണ് നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റ് കൗണ്‍സില്‍ (എന്‍ സി ഡി സി ) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തല്‍പരരായ വനിതകളില്‍ നിന്നാണ് അപേക്ഷകള്‍ സ്വീകരിക്കുക. പ്രായപരിധി ഇല്ലാതെയാണ് കോഴ്സ് നല്‍കുന്നത്.
അദ്ധ്യാപനത്തില്‍ അഭിരുചി ഉള്ളവര്‍ക്ക് 50% ഫീസിളവോട് കൂടി പഠിക്കാവുന്നതാണ്. പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് മുതല്‍ കോഴ്സിന് അപേക്ഷിക്കാം. അദ്ധ്യാപനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ്, ഡിപ്ലോമ കോഴ്സ്, പിജി ഡിപ്ലോമ കോഴ്സ് എന്നിവയും ടി ടി സി കഴിഞ്ഞവര്‍ക്കുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സുകളമാണ് പ്രധാനമായും നല്‍കുന്നത്. ഇതോടൊപ്പം സൗജന്യ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകളും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9846808283
https://www.facebook.com/Malayalivartha