കാലിക്കറ്റിലെ 11 ബി.എഡ് സെന്ററുകള്‍ പൂട്ടാന്‍ നീക്കം; നട്ടം തിരിഞ്ഞ് വിദ്യാർത്ഥികൾ, തീരുമാനം ഉന്നതാധികാര സമിതി യോഗത്തിൽ
കാലിക്കറ്റ് സര്‍വകലാശാല അഞ്ച് ജില്ലകളിലായി നേരിട്ട് നടത്തുന്ന 11 സ്വാശ്രയ ബി.എഡ് സെന്ററുകള്‍ പൂട്ടാന്‍ എന്‍.സി.ടി.ഇ (നാഷനല്‍ കൗണ്‍സില്‍ േഫാര്‍ ടീച്ചര്‍ എജുക്കേഷന്‍) ശിപാര്‍ശ. സെപ്റ്റംബര്‍ 13നും 14നും നടന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം.
കോഴിക്കോട്, വടകര, ചക്കിട്ടപാറ, സുല്‍ത്താന്‍ ബത്തേരി, മഞ്ചേരി, മലപ്പുറം, ചാലക്കുടി, അരണാട്ടുകര, കണിയാമ്ബറ്റ, കൊടുവായൂര്‍, വലപ്പാട് എന്നീ സെന്ററുകളാണ് ഇല്ലാതാക്കാന്‍ ശ്രമം തുടങ്ങിയത്. കാലിക്കറ്റ് സര്‍വകലാശാല ആവശ്യമായ ഭൗതികസൗകര്യങ്ങള് ഒരുക്കാത്തതാണ് വിനയായത്. പലവട്ടം എന്‍.സി.ടി.ഇ ഇക്കാര്യം സര്‍വകലാശാലയെ അറിയിച്ചതാണ്.
ഉന്നതാധികാര സമിതിയുടെ ശിപാര്‍ശ അംഗീകരിച്ചാല്‍ നിലവില്‍ പഠിച്ചു കൊണ്ടിരിക്കുന്ന ആയിരത്തിലേറെ വിദ്യാര്‍ത്ഥികളുടെയും 150 അധ്യാപക ജീവനക്കാരുടെയും ഭാവി അവതാളത്തിലാകും. 2014ലും ബി.എഡ് സെന്ററുകള്‍ പൂട്ടാന്‍ തീരുമാനിച്ചിരുന്നു.
പിന്നീട് ഹൈകോടതി ഈ തീരുമാനം സ്റ്റേ ചെയ്തു. ഈ വിധി നിലനില്‍ക്കേയാണ് എന്‍.സി.ടി.ഇയുെട നടപടി. 2014 മുതല്‍ ഈ സെന്ററുകള്‍ക്ക് അംഗീകാരമിെല്ലന്ന് സമിതി ചൂണ്ടിക്കാണിക്കുന്നു. ഈ നീക്കം നടപ്പായാല്‍ ഏഴു വര്‍ഷമായി പഠിച്ചിറങ്ങിയ അയ്യായിരത്തിലധികം വിദ്യാര്‍ഥികളെ ബാധിക്കും. പലരും ഇപ്പോള്‍ സര്‍ക്കാര്‍ തസ്തികയില്‍ അധ്യാപകരാണ്. സെന്ററുകള്‍ ഒറ്റയടിക്ക് പൂട്ടിയാല്‍ മലബാറില്‍ കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള സൗകര്യം ഇല്ലാതാകും.
ഈ വര്‍ഷവും നിലവിലുള്ള 500 സീറ്റിലേക്ക് 30,000 അപേക്ഷകളുണ്ട്. വന്‍ലാഭത്തിലാണ് സെന്ററുകള്‍ പ്രവര്ത്തിക്കുന്നെതങ്കിലും അധ്യാപകര്‍ക്ക് മതിയായ വേതനം നല്‍കാറില്ല.
ലാഭവിഹിതം സെന്ററുകളെ മികവിറെ കേന്ദ്രങ്ങളാക്കാന്‍ ഉപയോഗിക്കണമെന്നും വിദ്യാര്‍ഥികളെയും 200ഓളം അധ്യാപക-ജീവനക്കാരെയും പ്രതികൂലമായി ബാധിക്കുന്ന തീരുമാനത്തില്‍നിന്ന് കേന്ദ്ര സമിതി പിന്മാറണമെന്നും സെല്‍ഫ് ഫിനാന്‍സിങ് കോളജ് ടീച്ചേഴ്സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന ഭാരവാഹികളായ ഡോ. എ. അബ്ദുല്‍ വഹാബ്, കെ.പി. അബ്ദുല്‍ അസീസ് എന്നിവര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha