കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പി.ജി. പ്രവേശനം ആരംഭിച്ചു; അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 4, ആവശ്യമായ രേഖകൾ ഇത്!!
കാലിക്കറ്റ് സർവകലാശാലയിൽ 2021-22 അദ്ധ്യയന വര്‍ഷത്തെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 4-ന് വൈകീട്ട് 5 മണി വരെയാണ്.
എസ്‌എസ്‌എല്‍സി ബുക്ക്, പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ,
ഡിഗ്രി ഗ്രേഡ് കാര്‍ഡ്. എന്നിവയാണ് ആവശ്യമായ രേഖകൾ.
280 രൂപയുമാണ് അപേക്ഷാഫീസ് എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയാണ് ഫീസ് .രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച് അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കേണ്ടതാണ്. അപേക്ഷകര്‍ അന്തിമ സമര്‍പ്പണം നടത്തിയതിനുശേഷമുള്ള തെറ്റുകള്‍ തിരുത്താന്‍ പിന്നീട് അവസരം ലഭിക്കും.
പ്രവേശനം ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും https://admission.uoc.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha