യു.പി.എസ്.സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നാളെ; പ്രധാന നിർദേശങ്ങൾ എന്തെല്ലാമെന്ന് നോക്കാം...
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ നാളെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
പരീക്ഷയ്ക്കെത്തുന്ന ഉദ്യോഗാർത്ഥികൾ അഡ്മിറ്റ് കാർഡ് പ്രിന്റെടുത്ത് കൈയിൽ സൂക്ഷിച്ചിരിക്കണം. അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന അതേ ഫോട്ടോ ഐഡന്റിറ്റി കാർഡ് പരീക്ഷ്ക്കെത്തുമ്പോൾ കൊണ്ടു വരിക. ഇ-അഡ്മിറ്റ് കാർഡ് അവസാന ഘട്ടം വരെ സൂക്ഷിക്കുക. അതായത് പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുന്നതു വരെ കൈയിൽ സൂക്ഷിക്കുക.
ഇ-അഡ്മിറ്റ് കാർഡിലുള്ള ഫോട്ടോയിൽ വ്യക്തതയില്ലെങ്കിൽ ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ ഐ.ഡി കാർഡ് തുടങ്ങിയവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. ഒപ്പം രണ്ട് പോസ്പോർട്ട് സൈസ് ഫോട്ടോകളും കൊണ്ടു വരിക.
ഒ.എം.ആർ ഷീറ്റ് പൂരിപ്പിക്കുമ്പോൾ നല്ല ശ്രദ്ധയുണ്ടായിരിക്കണം. റോൾ നമ്പർ, ടെസ്റ്റ് ബുക്ക്ലെറ്റ് കോഡ് എന്നിവ പൂരിപ്പിക്കുമ്പോൾ തെറ്റു പറ്റിയാൽ ഒ.എം.ആർ ഷീറ്റ് നിരസിക്കും.
ഉദ്യോഗാർത്ഥികൾ പരീക്ഷ തുടങ്ങുന്നതിന് 30 മിനിറ്റ് മുമ്പ് പരീക്ഷാ ഹാളിൽ പ്രവേശിക്കണം. പരീക്ഷ തുടങ്ങുന്നതിന് 10 മിനിറ്റ് മുമ്പായി പ്രവേശനം അവസാനിപ്പിക്കും. മൊബൈൽ ഫോൺ, കാൽക്കുലേറ്റർ, മറ്റ് ഇലക്ട്രോണിക് വസ്തുക്കൾ, ബ്ലൂടൂത്ത് എന്നിവ നിരോധിച്ചിട്ടുണ്ട്.
തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കുണ്ടായിരിക്കും. കറുത്ത നിറത്തിലുള്ള ബാൾ പോയിന്റ് പേന കൊണ്ടു വരിക. ഉദ്യോഗാർത്ഥികൾ വിലപിടിപ്പുള്ള സാമഗ്രികൾ പരീക്ഷയ്ക്കെത്തുമ്പോൾ കൊണ്ടു വരാതിരിക്കുക.
കൊവിഡിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക. മാസ്ക് നിർബന്ധമായും ധരിക്കണം. വെരിഫിക്കേഷൻ വേളയിൽ മാസ്ക് അഴിക്കണം. കൈകൾ സാനിറ്റൈസ് ചെയ്യുകയും സാമൂഹിക അകലം പാലിക്കുകയം ചെയ്യണം.
https://www.facebook.com/Malayalivartha