ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ സ്‌പോട്ട് അഡ്മിഷന്‍; പ്രവേശനം ഓൺലൈൻ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ
കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഐ ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍, ടെക്സ്റ്റയില്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈന്‍, ഇന്റഗ്രേറ്റഡ് ലൈഫ്‌സ്‌റ്റൈല്‍ പ്രോഡക്‌ട് ഡിസൈന്‍ എന്നി പി ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുകള്‍ ഉണ്ട്.
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിക്ക് 55 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍, 1000 രൂപ അപേക്ഷ ഫീസ് കെഎസ്‌ഐഡി ബാങ്ക് അക്കൗണ്ടില്‍ ഒടുക്കിയതിന്റെ രശീത് സഹിതം, വെബ്‌സൈറ്റില്‍ കൊടുത്തിട്ടുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് വൈകിട്ട് 3 ന് മുന്‍പായി അപേക്ഷിക്കണം.
18ന് നടത്തുന്ന ഓണ്‍ലൈന്‍ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
https://www.facebook.com/Malayalivartha