നീറ്റ് പരീക്ഷ അപേക്ഷകരുടെ ശ്രദ്ധക്ക്: അപേക്ഷ ഒന്നുകൂടി പരിശോധിച്ച് ഉറപ്പാക്കണമെന്ന് എന്‍.ടി.എ, തിരുത്തല്‍ നാളെ രാത്രി വരെ മാത്രം
നീറ്റ് യു.ജി പരീക്ഷക്ക് വേണ്ടി സമര്‍പ്പിച്ച ഓൺലൈൻ അപേക്ഷകളില്‍ തിരുത്തലിനുള്ള അവസാന അവസരം വ്യാഴാഴ്ച രാത്രി 11.50ന് അവസാനിക്കും.
അപേക്ഷയില്‍ ജെന്‍ഡര്‍, പൗരത്വം (നാഷനാലിറ്റി), ഇ-മെയില്‍, കാറ്റഗറി, സബ് കാറ്റഗറി തുടങ്ങിയവയിലാണ് തിരുത്തല്‍ അനുവദിക്കുക. അപേക്ഷകര്‍ ഇ-മെയില്‍ വിലാസം ഒരിക്കല്‍ കൂടി പരിശോധിച്ച് ഉറപ്പാക്കണമെന്ന് എന്‍.ടി.എ പ്രസിദ്ധീകരിച്ച സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അപേക്ഷയില്‍ നല്‍കുന്ന ഇ-മെയില്‍ വിലാസത്തിലായിരിക്കും പരീക്ഷയുടെ സ്കാന്‍ ചെയ്ത ഒ.എം.ആര്‍ ഉത്തരക്കടലാസിെന്റ പകര്‍പ്പും സ്കോര്‍ കാര്‍ഡും അയക്കുക.
https://www.facebook.com/Malayalivartha