ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി; പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും! കനത്ത മഴ തുടരുന്നതിനാൽ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങള്‍ തുറക്കുന്നത് മാറ്റി വെച്ചു
സംസ്ഥാനത്ത് തിങ്കളാഴ്ച നടത്താനിരുന്ന ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. കനത്ത മഴ തുടരുന്നതിനാല്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു സര്‍വകലാശാലകളോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇങ്ങനെയൊരു നടപടി.
പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചിരിക്കുന്നു. ഇതുകൂടാതെ തിങ്കളാഴ്ച നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷകള്‍ മാറ്റിയിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങള്‍ തുറക്കുന്നതും മാറ്റിവെച്ചിട്ടുണ്ട്.
ഒക്ടോബര്‍ 18നാണ് കോളേജുകള്‍ തുറക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് ഒക്ടോബര്‍ 20ലേയ്‌ക്ക് നീട്ടി. വരും ദിവസങ്ങളില്‍ മഴ കനക്കും എന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഈ തീരുമാനം.
https://www.facebook.com/Malayalivartha