സി.ബി.എസ്.ഇ 10,12 ക്ലാസ് പരീക്ഷാ തീയതികള് പ്രഖ്യാപിച്ചു; ഓഫ്ലൈനായി നടത്തുന്ന പരീക്ഷ ഒബ്ജക്ടീവ് രീതിയിൽ
സി.ബി.എസ്.ഇ 10,12 ക്ലാസുകളുടെ ആദ്യ ടേം പരീക്ഷാ തീയതികള് പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ നവംബര് 30നും 12ാം ക്ലാസ് പരീക്ഷ ഡിസംബര് ഒന്നിനും തുടങ്ങും. പ്രധാന (മേജര്)വിഷയങ്ങളുടെ പരീക്ഷാ തീയതിയാണ് പ്രഖ്യാപിക്കുന്നതെന്നും മൈനര് വിഷയങ്ങളുടെ തീയതി സ്കൂളുകള്ക്ക് പ്രത്യേകമായി അയക്കുമെന്നും പരീക്ഷാ കണ്േട്രാളര് സന്യം ഭരദ്വാജ് പറഞ്ഞു.
10,12 ക്ലാസുകളിലെ മൈനര് വിഷയങ്ങളുടെ പരീക്ഷ യഥാക്രമം നവംബര് 17നും നവംബര് 16നും തുടങ്ങും. കോവിഡ് സാഹചര്യത്തില് രണ്ട് ടേമുകളായാണ് പരീക്ഷ. ഇക്കാര്യം ജൂലൈയില് തന്നെ സി.ബി.എസ്.ഇ പ്രഖ്യാപിച്ചിരുന്നു. ഓഫ്ലൈനായി നടത്തുന്ന പരീക്ഷ ഒബ്ജക്ടീവ് രീതിയിലായിരിക്കും. ഒന്നര മണിക്കൂറായിരിക്കും സമയം. മഞ്ഞുകാലം കണക്കിലെടുത്ത് 11.30നായിരിക്കും പരീക്ഷ തുടങ്ങുക. കൂടുതല് വിവരങ്ങള് cbse.nic.in.
https://www.facebook.com/Malayalivartha