കുസാറ്റില് വിവിധ കോഴ്സില് സ്പോട്ട് അഡ്മിഷന്
കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാല ഇന്റഗ്രേറ്റഡ് എം.എസ്സി (സയന്സ്) ബി.ടെക് ലാറ്ററല് എന്ട്രി കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് 15നും ബി.ടെക്/ഇന്റഗ്രേറ്റഡ് എം.എസ്സി (ഫോട്ടോണിക്സ്, കമ്ബ്യൂട്ടര് സയന്സ്) കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷന് 17നും നടക്കും.
ബി.ടെക്/ഇന്റഗ്രേറ്റഡ് എം.എസ്സി (ഫോട്ടോണിക്സ്, കമ്ബ്യൂട്ടര് സയന്സ്) കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷനുള്ള രജിസ്ട്രേഷന് 15ന് നടക്കും. ഓണ്ലൈന് സ്പോട്ട് അഡ്മിഷന് ക്യാറ്റ് -21 റാങ്ക് ലിസ്റ്റില് ഉള്പ്പെട്ട വിദ്യാര്ഥികള്ക്ക് അവരുടെ ലോഗിന് പേജിലെ ലിങ്ക് മുഖേന രജിസ്റ്റര് ചെയ്യാം. രണ്ടാമത്തെ സ്പോട്ട് അഡ്മിഷനും ഇതോടൊപ്പം നടക്കും. ഫോണ്: 0484-2577100.
അപ്ലൈഡ് ഇക്കണോമിക്സ് വകുപ്പില് എം.എ അപ്ലൈഡ് ഇക്കണോമിക്സ് കോഴ്സില് ഒഴിവുള്ള പട്ടിക ജാതി/പട്ടിക വര്ഗ, ജനറല്, ടി.ജി, പി.എച്ച്.സി, ഐ.എന്.ടി സീറ്റുകളിലേക്ക് 16ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷന് നടത്തും. ക്യാറ്റ് റാങ്ക് ലിസ്റ്റില് ഉള്പ്പെട്ടവര് വകുപ്പ് ഓഫിസില് ഹാജരാകണം. പട്ടികജാതി/ പട്ടിക വര്ഗ വിഭാഗക്കാരുടെ അഭാവത്തില് റാങ്ക് ലിസ്റ്റില് ഉള്പ്പെടാത്തവരെയും പരിഗണിക്കും. ഫോണ്: 0484-2576030.
പോളിമര് സയന്സ് ആന്ഡ് റബര് ടെക്നോളജി വകുപ്പില് എം.ടെക് പോളിമര് ടെക്നോളജി കോഴ്സില് ജനറല് വിഭാഗത്തില് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തും. 15ന് രാവിലെ 10ന് വകുപ്പ് ഓഫിസില് ഹാജരാകണം.
https://www.facebook.com/Malayalivartha